കുറച്ച് സമയം വെറുതെ ഇരിക്കണമെന്ന്,
അല്ലെങ്കില്‍
കിടക്കണമെന്ന്
ആത്മാര്‍ഥമായി ആഗ്രഹിച്ചു പോകുകയാണ്.
എന്നും, എപ്പോഴും
എന്തെങ്കിലും ചെയ്തു കൊണ്ട്
ഇരിക്കുന്നതാണോ ജീവിതം?
പരിചയമുള്ള എല്ലാവരും ചുറ്റിനുമിരുന്ന്
വര്‍ത്തമാനം പറഞ്ഞ്,
ഇഷ്ടമുള്ള ആഹാരം ഇടയ്ക്കിടെ
കഴിച്ചുകൊണ്ട്, അങ്ങനെ...
ആരും വിടചൊല്ലരുത്.
നിങ്ങള്‍ വര്‍ത്തമാനം പറയൂ
ആഹാരം കഴിക്കൂ
ചിരിക്കൂ
സന്തോഷിക്കൂ
ജീവിതം അങ്ങുമിങ്ങുമെറിഞ്ഞു
ക്ഷീണിതനാക്കിയ ഞാന്‍
എല്ലാം കണ്ട്, കേട്ട്, അറിഞ്ഞ്
ഒട്ടു കിടന്നോട്ടെ
2 comments:
എല്ലാം കണ്ട്, കേട്ട്, അറിഞ്ഞ്................
കുറച്ച് സമയം വെറുതെ ഇരിക്കണമെന്ന്,
അല്ലെങ്കില്‍
കിടക്കണമെന്ന്
ആത്മാര്‍ഥമായി ആഗ്രഹിച്ചു പോകുകയാണ്...
:)
Post a Comment