Wednesday, January 27, 2010

ക്യാറ്റ്വോക്ക് അഥവാ ഉമ്മ്യാവൂ (നിരൂപണം)

വാഴക്കോടന്‍ കവിതകളുടെ ഉത്ഭവവും ഹാസ്യവും എന്ന വിഷയെത്തെപ്പറ്റി ഗവേഷണത്തിനുള്ള കോപ്പ് കൂട്ടുന്നതിനിടെയാണ് ബൂലോകത്തിന്‍റെ കണ്ണിലുണ്ണീയായ കവിയും, ഒരേ സമയം എന്‍റെ സുഹൃത്തും ശത്രുഘ്നനുമായ പകല്‍ക്കിനാവന്‍റെ “ഉമ്മ്യാവൂ” എന്ന കവിത വായിച്ച് എന്നിലെ നിരൂപകനു വീണ്ടും പ്രജാപതിയാകണമെന്ന് തോന്നിയത്. ഇതോടെ പകലന്‍ എന്നെ കുത്തിക്കൊല്ലാനിടയുണ്ടെന്നതിനാല്‍ താമസിയാതെ എന്നെ കാണാതായാല്‍ നിരൂപണ പ്രിയരായ എന്‍റെ പ്രിയ വായനക്കാര്‍ പകലനെ കയ്യോടെ പിടികൂടിക്കൊള്ളുക. ഇത്രയും പറഞ്ഞുകൊണ്ട് ഞാന്‍ വീണ്ടും തുടരുന്നു.


കവി പല കിനാവുകളും കാണുന്നുണെന്ന് അദ്ദേഹത്തിന്‍റെ മുന്‍ കവിതകളെ സമീപിച്ചിട്ടുള്ള നമുക്കറിയാം. അടുത്ത കാലത്ത് താന്‍ ഉറങ്ങുന്നതിനു ചുറ്റും ആളുകള്‍ വന്നു നിന്ന് തന്‍റെ ഉറക്കം കെടുത്തിയതായി കവി കിനാവ് കണ്ടിരുന്നു. അത് പോട്ടെ. നമുക്ക് വിഷ്യത്തിലേക്ക് വരാം.


മൂക്കു മുട്ടെ തിന്ന്
മൂന്നുനാല് ഏമ്പക്കവും വിട്ട്
നാലു ചാല് നടക്കാനിറങ്ങിയപ്പോ



കവി ഫുഡ് സാമാന്യം ശക്തമായി അടിച്ചിട്ട് പരിണിത ഫലമായ ഏമ്പക്കവും വിട്ട് നടക്കാനിറങ്ങി. ഇതില്‍ അത്ഭുതമില്ല. കാരണം, പകല്‍ സമയം മുഴുവന്‍ അദ്ദേഹം കിനാവ് കണ്ടുകൊണ്ടിരിക്കുകയാണല്ലോ. ഉറങ്ങാതെ ഒരാള്‍ക്ക് കിനാവ് കാണാന്‍ കഴിയില്ല. അങ്ങനെ പകല്‍ മുഴുവന്‍ ഉറങ്ങുന്ന കവി വൈകുന്നേരത്ത് ഇരുള്‍ പരക്കുന്നതോടെ മഞ്ചം വിട്ട് ഉണരുന്നു, തന്‍റെ കറുത്ത നീളന്‍ കോട്ട് എടുത്ത് ധരിക്കുന്നു, കുതിരവണ്ടിയില്‍ കയറുന്നു, വണ്ടിക്കാരനില്ലാത്ത കുതിരകള്‍ പായുന്നു, ഇങ്ങനെ ഒന്നും അനുവാചകര്‍ തെറ്റിധരിക്കരുത്. കവി ഭക്ഷണം കഴിച്ചു നാലു ചാല്‍ നടക്കാനിറങ്ങുകയായിരുന്നു, അത്രമാത്രം. എന്നാല്‍ കവി ഫാം വില്ലക്ക് ഫുള്‍ ടൈം ജീവിതം സമര്‍പ്പിച്ചതില്‍ കുപിതയായ മിസസ് കവിയുടെ കോപം ഭയന്ന് കവി തല്‍ക്കാലത്തേക്ക് പുറത്തേക്ക് രക്ഷപ്പെട്ടതാവുമോ എന്ന് ശങ്കിക്കുന്നുണ്ട് ചില അനുവാചകരെങ്കിലും.


ഏതായാലും, അവിടെ കവി ഒരു കാഴ്ച കാണുന്നു. നമ്മെ കാട്ടിത്തരുന്നു. ഇരുട്ടിന്‍ വക്കിലിരുന്ന് ഒരു പൂശക തരുണി കണ്ണീര്‍ വാര്‍ക്കുന്നതില്‍ കവിക്കെന്നല്ല, നമുക്കുമില്ലേ അലിയുന്ന ഒരു മനം?


വിളിച്ചിട്ടും
ചോദിച്ചിട്ടും
പിന്നേം മ്യാവൂ മ്യാവൂ...



അവള്‍ പ്രതികരിച്ചില്ല, കരച്ചിലോട് കരച്ചില്‍ മാത്രം.


പറ പൂച്ചേ.
കൂടെയുണ്ടായിരുന്ന
അഹങ്കാരികളൊക്കെ എവിടെ?



അപ്പോള്‍ ഇവള്‍ ഒരു അഹങ്കാരിയാണ്. ഇവള്‍ മാത്രമല്ല, ഇവളോടു കൂടെ വിലസിയിരുന്ന മറ്റവളുമാരും അഹങ്കാരികള്‍ തന്നെ. ആഹാ, അപ്പൊ, ഇവള്‍ ഇത്രയും കരഞ്ഞാലൊന്നും പോരാ എന്ന് വായനക്കാര്‍ 'അങ്ങനെ തന്നെ വരട്ടെ' പറയുന്നതിനു മുന്‍പ് കവിയുടെ മനസ് വഴിമാറിപ്പറക്കുന്നത് നാമറിയുന്നില്ല. കവിതയാലുള്ള ഒരു തലോടല്‍ കൊണ്ട് കവി തനിക്ക് മുന്‍പ് അഭിമുഖീകരിക്കേണ്ടി വന്നിരുന്ന അഹങ്കാരങ്ങളെ തുടച്ചു നീക്കിക്കളയുന്നു.


തള്ള ചത്തോ?
കെട്ടിയോന്‍ മാറിപ്പാർത്തോ?
പിള്ളേരെ കാണാതായോ?



ഈ വരികള്‍ വായിക്കുമ്പോള്‍ നമുക്ക് പൂശകയുടെ അഹങ്കാരമല്ല ഓര്‍മ വരുന്നത് അവളുടെ നനഞ്ഞ മിഴികളില്‍ പ്രതിഫലിക്കുന്ന കവിതയുടെ ആര്‍ദ്രതയാണ്. ഈ ഒരൊറ്റ പാദം കൊണ്ട് കവി ഇവിടെ നമ്മെ മലര്‍ത്തിയടിച്ചിരിക്കുന്നു. നാം ഇപ്പോള്‍ കാണുന്നത് അഹന്തയുടെ മൂടുപടങ്ങള്‍ക്കപ്പുറം കരുണയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണോ? ആ ദൃശ്യത്തില്‍, മലര്‍ന്നടിച്ച് കിടന്ന് മിക്കവാറും തോല്‍വി സമ്മതിച്ച് കഴിഞ്ഞ നമ്മെ അടുത്ത സ്റ്റാന്‍സ കൊണ്ട് കവി ചുരുട്ടിക്കൂട്ടി റിങ്ങിനു വെളിയിലേക്കെറിയുന്നു. അഹങ്കാരങ്ങള്‍ അസ്തമിക്കുന്നതു കാണുവാനാണോ നാലു ചാല്‍ നടത്തത്തിനൊപ്പം കവി നമ്മെ ഇരുട്ടില്‍ വക്കിലേക്ക് കൂട്ടിക്കൊണ്ട് പോയത്? കവിതയുടെ ഒരൊന്നാന്തരം ട്വിസ്റ്റ് കവി ഇവിടെ തരാക്കിയിട്ടുണ്ട്. കാണുക,

ഒന്നൂടെ അടുത്തു നോക്കുമ്പോ
ഒരു സൈഡ് മുഴുവൻ പ്രോബ്ലാ.
ഒരു കണ്ണില് ചോര പൊടിയുന്നു,
കാല് ഒടിഞ്ഞിട്ടുണ്ട്,
നടക്കാന്‍ മേല.


വായനക്കാരെ, ഇപ്പോള്‍ നിങ്ങളെന്ത് പറയുന്നു? വികാരങ്ങളുടെ മ്യൂസിയത്തില്‍ ഒന്നില്‍ നിന്നൊന്നിലേക്കെന്ന പോലെ നിങ്ങള്‍ നീങ്ങിപ്പോവുകയല്ലേ? നമ്മള്‍ മറന്നു വെച്ച മ്യൂസിയം പീസുകള്‍ ഇക്കൂട്ടത്തിലുണ്ടോ പ്രിയപ്പെട്ട കാവ്യാനുവാചകരെ? കവിക്ക് ഇതിലപ്പുറം നിങ്ങളിലെ വികാര തന്ത്രികളില്‍ കവിത വായിക്കാനാവുമോ?

ഒരു സമകാലിക മലയാളി മനസ് പൊടുന്നനെ ഇവിടെ കടനു വരുന്നുണ്ട്.

വിളിച്ചിട്ട് എടുക്കേണ്ടേ,
കിട്ടിയാല്‍ സംഭവം ന്യൂസാകും.


സത്യത്തില്‍ കവി നമ്മുടെ ആധുനികതക്കു നേരെ പരിഹസിച്ചു ചിരിക്കുകയാണ്. സഹതപിക്കേണ്ടതെല്ലാം മൊബൈല്‍ ക്യാമറ കൊണ്ട് നോക്കി രസിക്കുന്ന നമ്മെ, വാര്‍ത്തകള്‍ നിര്വ്വികാരരായി ചവച്ചിറക്കുന്ന നമ്മെ, മലയാളം അറിയാവുന്ന നമ്മെ, ഒന്നാകെ കവി ചാട്ടവാറടിക്കുന്നിതില്‍. എങ്കിലും കവിക്ക് പ്രതീക്ഷയുണ്ട്. നമ്മള്‍ മലയാളം അറിയുന്നവര്‍ ഒരിക്കലൂടെ ശ്രമിക്കാതിരിക്കില്ലായിരിക്കാം; കവിയെപ്പോലെ ഓടിപ്പോകാന്‍, ഓടിച്ചെന്ന് കയ്യിലുള്ളതുമായി മടങ്ങിവരാന്‍.

ഓടിപ്പോയി
ബാക്കിയിരുന്ന ചോറും സാമ്പാറും
കൊണ്ടുകൊടുത്തു.


എന്നിട്ടെന്ത് സംഭവിച്ചു? അഹങ്കാരവും സഹതാപവും മറയ്ക്കുന്ന ക്യാറ്റ്വോക്ക് ലേബലിന്‍റെ ലോജിക് മനസിലാക്കാത്ത കവിക്ക് എന്തനുഭവമാണുണ്ടായത്? കവിത ഒന്നു കൂടി വായിക്കുക. ഇവിടെ

7 comments:

വാഴക്കോടന്‍ ‍// vazhakodan said...

-----------------X-----------------

ഈ നിരൂപണം ഞാന്‍ നാട മുറിച്ച് ഉല്ഘാടനം ചെയ്യുന്നു. പകലനു ഇത് തന്നെ കിട്ടണം ! :)
ആചാര്യാ എന്നെ കൊല്ലരുത് പ്ലീസ്.......

അഗ്രജന്‍ said...

ഹഹഹ...

തകര്‍പ്പന്‍ നിരൂപണം... ഇനി മേലില്‍ എല്ലാ നിരുപണങ്ങളും മിസ്സാവാതെ വായിക്കാന്‍ ഈ നിരൂപണം എന്നെ പ്രേരിപ്പിക്കുന്നുണ്ട്, ആചാര്യന്‍ നിരൂപിക്കാന്‍ തയ്യാറാണെങ്കില്‍ ഒരു കവിത എഴുതാന്‍ വരെ ഞാന്‍ തയ്യാര്‍ :)

കാപ്പിലാന്‍ said...

നിരൂപണം കലക്കീട്ടോ

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

!!!!!
:)

കാപ്പിലാന്‍ said...

ദുബായിലെ വെജിറ്റെറിയന്‍ പൂച്ച കലക്കി :)


സാമ്പാറില്‍ കിടന്ന മുരിങ്ങക്ക
പൂച്ച തിന്ന് തൂറിയാല്‍ കാട്ടം
കവി തിന്ന് തൂറിയാല്‍ കവിട്ടം
കഷ്ടം !!
ഈ കവി കുലം
കലികാല യുഗം

പ്രയാണ്‍ said...

ഒരൊന്നൊന്നൊര നിരൂപണമായിട്ടുണ്ടല്ലൊ ആചാര്യാ ....:)

ചാണക്യന്‍ said...

പകലനല്ല...മിക്കവാറും വായനക്കാർ തന്നെ തല്ലിക്കൊന്നോളും..:):):)
ഇത്രയും പറഞ്ഞിട്ട് ഞാനോടീ.....:):)