ദുഖങ്ങള്‍ക്കവധി പറഞ്ഞ്
വിലാപങ്ങളുടെ മേച്ചില്പ്പുറത്ത്
കണ്ണുകളെ വിട്ടുകൊടുത്ത് നില്ക്കുന്നു;
നഗ്നമാക്കിയിട്ടും മതിവരാതെ
ത്വക്കും മാംസവും അഴിച്ചെടുത്തിട്ടും
കൊതിയുടെ ജ്വാലയണയാതെ
മിടിക്കുമീ രക്തസഞ്ചിയില്‍ വിരല്‍കടത്തി
നീ പറയുമോ, എന്നെ സ്നേഹിക്കുന്നുവെന്ന്.
കായം ചുവയ്ക്കും മരണത്തെയെടുത്തെന്നില്‍
ചാര്‍ത്തുമോ വരണമാല്യമായ്.
കറുത്ത ശീലകള്‍ കഴുകി വെളുപ്പിക്കുവാന്‍
കറുത്ത രാത്രിമേല്‍ വെള്ള പൂശുവാന്‍;
കാറലെണ്ണത്തോണിയില്‍ കിടത്തുവാന്‍
കീടങ്ങള്‍ക്കൊപ്പമെന്നെ ദ്രവിപ്പിക്കുവാന്‍.
പറഞ്ഞു തീരാതെയല്ല,
കണ്ടു തീരാതെയല്ല.
എങ്കിലും നിന് കാല്ച്ചുവട്ടില്
പറ്റിനിന്നൊരു മണല്‍ത്തരിയായ്
നിന്നെ നോവിക്കുവാന്‍, നോവോടെയെന്നെ
പുണരും നിന് കരങ്ങളില്‍ തൊട്ടു നിലംപതിക്കാന്‍
പിന്നെ വരാതെയാവാന്‍...
8 comments:
മതിയായില്ല
:) ഡാ..
ഇതെന്താ ആചാര്യാ... ആരാ ഈ വെളുപ്പാൻ കാലത്ത് പ്രേമലേഖനം തന്നത്?
“നഗ്നമാക്കിയിട്ടും മതിവരാതെ
ത്വക്കും മാംസവും അഴിച്ചെടുത്തിട്ടും
കൊതിയുടെ ജ്വാലയണയാതെ
മിടിക്കുമീ രക്തസഞ്ചിയില്‍ വിരല്‍കടത്തി
നീ പറയുമോ, എന്നെ സ്നേഹിക്കുന്നുവെന്ന്.“
ഇഷ്ടായി.. ഇനിയും ഒരുപാട് പറയാൻ ബാക്കി വെച്ചപോലെ.
ഇതെന്തു പറ്റി.....?എന്തായാലും അവസാനത്തെ നാലഞ്ചുവരികള്‍ കലക്കി...........
കൊതിയുടെ ജ്വാലയണയാതെ
മിടിക്കുമീ രക്തസഞ്ചിയില്‍ വിരല്‍കടത്തി
നീ പറയുമോ, എന്നെ സ്നേഹിക്കുന്നുവെന്ന്
പറയും ....
നിന്നെ നോവിക്കുവാന്‍, നോവോടെയെന്നെ
പുണരും നിന് കരങ്ങളില്‍ തൊട്ടു നിലംപതിക്കാന്‍
പിന്നെ വരാതെയാവാന്‍...
എന്തേ വരാത്തേ? വരണം എന്നും
ദുഖങ്ങള്‍ക്കവധി പറഞ്ഞ്
വിലാപങ്ങളുടെ മേച്ചില്പ്പുറത്ത്
കണ്ണുകളെ വിട്ടുകൊടുത്ത് നില്ക്കുന്നു;
...................
വെറുതെ ഇത്ര ദിവസവും വിഷമിച്ചു
ഒന്നും കൂടി നോക്കാമാരുന്നു .....
:(
ഉം....ത്വക്കിനും മാംസത്തിനും അപ്പുറം...
നിര്വാണത്തിന് സമയമായി!
Post a Comment