Tuesday, August 23, 2011

തേട്ടം


ഒരുത്തിയെ കല്യാണം ചെയ്തെടുക്കുക എന്നാല്‍
കാലമാപിനിയുടെ മധ്യത്തില്‍ ഓട്ടയിടുക എന്നാണ്;
ഇരുപതേ ഇരുപതിഞ്ച്,
അത് ജീവിതത്തിന്‍റെ ഈറന്‍ സ്വപ്നമാണ്.
പുകയുന്ന അടുപ്പുകള്‍ക്കിടയില്‍
ചെരിഞ്ഞ് വീഴുന്ന പുലര്‍ വെട്ടം കൊണ്ട്
അവളുടെ മുടിയിഴകള്‍ക്ക് വെള്ളികെട്ടുകയാണ്.
എന്നിട്ടും,
അവളെ കാണാനില്ലവിടെയെങ്ങും.
സ്വപ്നം തട്ടിമറിച്ച് പാഞ്ഞ് പോയ ഒരു വികൃതി.
എല്ലാ വൈകുന്നേരങ്ങളിലും വേളിക്കായലില്‍ പോകാന്‍
തോന്നുന്നു, അവിടെ വെച്ചാണ് അവള്‍ ആദ്യമായി
ഒന്നുമോര്‍ക്കാതെ സ്പര്‍ശിച്ചത്;
അവളുടെ കാവ്യകേളികളില്‍ മൗനം ബിംബമായും
മോഹം കല്പ്പനയായും ചലനമേറ്റി നിന്നത്.
എല്ലാ തെരുക്കളിലും പരിഭ്രാന്തിയോടെ തിരഞ്ഞിട്ടും
അവളുടെ കാല്പ്പാദങ്ങള്‍ മാത്രം കാണാനില്ല;
അവളുടെ കുട, നട, പുടവ, ഒന്നുമൊന്നുമില്ല;
അവള്‍ എഴുതിയ മാസികകള്‍ എവിടെയും തൂങ്ങുന്നില്ല.
അവളെ കല്യാണം ചെയ്തിരിക്കുന്നത് ഞാനല്ല

4 comments:

മാണിക്യം said...

നല്ലൊരു കവിത!!
"പുകയുന്ന അടുപ്പുകള്‍ക്കിടയില്‍
ചെരിഞ്ഞ് വീഴുന്ന പുലര്‍ വെട്ടം കൊണ്ട്
അവളുടെ മുടിയിഴകള്‍ക്ക് വെള്ളികെട്ടുകയാണ്..."

ഭാവനയില്‍ തെളിഞ്ഞു വരുന്നുണ്ട് 'അവള്‍' :)

പ്രയാണ്‍ said...

മാണിക്യത്തിന്റെ കമന്‍റിനടിയിലൊരൊപ്പ് ....:)

മേല്‍പ്പത്തൂരാന്‍ said...

:))

ഞാന്‍ ആചാര്യന്‍ said...

മൂന്ന് പെണ്ണുങ്ങള്‍ കമന്‍റ് ചെയ്തു.... തീമ്മിന്‍റെ ഒരു ശക്ത്യേയ്...പുകയുന്ന അടുപ്പ് മനപ്പൂര്‍വം ഫിറ്റ് ചെയ്തതാ... ബുഹഹ...