Wednesday, December 23, 2009

ഡിസംബര്‍

ഡിസംബറില്‍ പനി വരുന്നത്
വിശന്നിരിക്കുമ്പോള്‍
കുക്കിംഗ് ഗ്യാസ് തീരുന്നതുപോലെയാണ്
ഡിസംബറില്‍ നേരത്തെ ഉറങ്ങുന്നത്
ലോകസുന്ദരി മത്സരത്തിനു പോയിട്ട്
മത്സരം കാണാതെ ഉറങ്ങുന്നത് പോലെയാണ്
ഡിസംബറില്‍ മഞ്ഞുതുള്ളികള്‍ പുതച്ചു
പത്രക്കാരന്‍ രാവിലെ വരുന്നത്
ഓര്‍മകള്‍ കബറില്‍ നിന്ന്
പേടിതോന്നിപ്പിക്കാതെ
ചിരിക്കുന്നതുപോലെയാണ്
ഡിസംബറില്‍ പഴ്സ് കാലിയാകുന്നത്
ഗ്ലാസില്‍ വെള്ളം നിറയുന്നതു പോലെയാണ്
ഡിസംബറില്‍ കരയുന്നത്
കണ്ണുനീരിന്‍റെ ഹോള്‍സെയില്‍ വില
മനസിലാക്കാത്തവരാണ്
ഡിസംബറില്‍ കവിത എഴുതുന്നത്
പത്രാധിപരുടെ സുഹൃത്തുക്കളാണ്;
എന്തെന്നാല്‍ ഡിസംബറില്‍ ഓണപ്പതിപ്പില്ലല്ലോ
ഡിസംബറില്‍ അവധിക്ക് വരുന്നത്
രണ്ട് വര്‍ഷങ്ങളെയും സ്നേഹിക്കാതെ
പടിപ്പുരയില്‍ നില്‍ക്കുന്നവരാണ്
ഡിസംബറില്‍ ഡാമിനെപ്പറ്റിയും
കോപ്പന്‍ ഹേഗനെപ്പറ്റിയും
ചര്‍ച്ചകള്‍ ചെയ്യുന്നത്
മൃത്യുഞ്ജയ ഹോമമാണ്
ഡിസംബറില്‍ വിരല്‍ത്തുമ്പ്
തണുത്തുപോകുന്നത്
അത് ചൂടാക്കാന്‍
ഉള്ളില്‍ മനുഷ്യരക്തമില്ലാതിരുന്നിട്ടാണ്
ഡിസംബറില്‍ പകലനെയും
അനോണി മാഷിനെയും കാപ്പിലാനെയും
ഹരീഷ് തൊടുപുഴയെയും
പേടിസ്വപ്നത്തില്‍ കാണുന്നത്
ശുഭസൂചനയാണ്
ഡിസംബറില്‍ ബ്ലോഗെഴുതിപ്പോകുന്നത്
ഉറക്ക ഗുളിക കഴിച്ചതു കൊണ്ടാണ്
ഡിസംബറില്‍ കള്ളക്കള്ളപ്പവും പനങ്കള്ളിന്‍പാനിയും
കഴിക്കുന്നത്
ബേക്കറികള്‍ക്ക് ഗ്ലാമര്‍ കൂടിയതു കൊണ്ടാണ്
ഡിസംബറില്‍ യാത്രാ സൂചകമായി
കൈ വീശുന്നത്
വെറുതെ പോകുന്ന വര്‍ഷത്തിനെ പീഡിപ്പിക്കാന്‍
അതിന്‍റെ ശവക്കച്ച
അഴിച്ചു മാറ്റുന്നതിനാണ്

10 comments:

ഞാന്‍ ആചാര്യന്‍ said...

ഒരു ഡിസംബര്‍ കവിത സമര്‍പ്പിക്കുന്നേന്‍ :D

കാപ്പിലാന്‍ said...

ഉമ്മ

മാണിക്യം said...

"പത്രക്കാരന്‍ രാവിലെ വരുന്നത്
ഓര്‍മകള്‍ കബറില്‍ നിന്ന്
പേടിതോന്നിപ്പിക്കാതെ
ചിരിക്കുന്നതുപോലെയാണ്.."

കടന്നു പോകുന്ന വര്‍ഷത്തെ വിഷമത്തോടേ യാത്രയാക്കുകയും വരുന്ന പുതു വര്‍ഷത്തെ പ്രതീക്ഷയോടെ വരവേല്‍ക്കുകയും ചെയ്യാനൊരുങ്ങവേ ആചാര്യന്റെ വാക്കുകള്‍ പലയിടത്തും പ്രസക്തമാവുന്നു.
സ്നേഹാശംസകളോടേ മാണിക്യം

മാണിക്യം said...

ആചാര്യന്റെ വരികള്‍
“ഡിസംബറില്‍ വിരല്‍ത്തുമ്പ് തണുത്തുപോകുന്നത്
അത് ചൂടാക്കാന്‍ ഉള്ളില്‍ മനുഷ്യരക്തമില്ലാതിരുന്നിട്ടാണ്.....”
അല്ല മൈനസ്സ് പതിനഞ്ചു ഡിഗ്രി ആയിട്ടാണ്
എന്ന് തിരുത്തിക്കൊട്ടെ?

Nilofer said...
This comment has been removed by the author.
ചാണക്യന്‍ said...

കഴിയാറായ ഡിസംബറിലെ എഴുത്തിഷ്ടായി...

പ്രയാണ്‍ said...

ഡിസംബര്‍ വരുന്നതുതന്നെ
കയ്യിലെടുത്ത ഓരോ പെഗ്ഗും
ഇതുപോലെ കവിതകളായി
ബ്ലോഗുകളില്‍ ഒഴുകിനിറയാനാണ്........

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഡിസംബറിന് എത്ര ഓര്‍മ്മകളാണ്!!!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഡിസംബറിന് എത്ര ഓര്‍മ്മകളാണ്!!!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എന്റെ 2009 ലെ 365 കൂട്ടുകാരുടെ വിട,അതാണ് എനിക്ക് ഡിസംബര്‍ നല്‍കുന്നത്.കവിത നന്നായിരിക്കുന്നു