കൊളീസിയം
--------------------
ജീവിതമേ, അറുപത്തിനാലു നീക്കങ്ങള്‍
മുന്‍പേര്‍ കണ്ട
നിന്‍ പടനീക്കങ്ങള്‍
അക്ഷൗഹിണികള്‍ ചക്രവ്യൂഹങ്ങള്‍
ഭേദിച്ചുഭേദിച്ചു കയറവേ
വീണ്ടും കോട്ടകൊത്തളങ്ങള്‍
തീര്‍ത്തുനിര്‍ത്തുന്ന കൗശലം
രാവുതോറും നീ തന്നെ അടിച്ചൊരുക്കിത്തരുന്ന
പടച്ചട്ടയിന്മേല്‍ നിന്‍റെ തന്നെ ശരവര്‍ഷം
നിന്‍റെ ഋതുക്കള്‍ കൊണ്ടു തീര്‍ത്ത പരിചയില്‍
നിന്‍പരിഹാസത്തിന്‍ കുന്തമുനപ്പോറല്‍
കണ്ണു കാതു ത്വക്കും ശ്വാസവും കടം തന്ന്
നിനക്കെതിരെത്തന്നെ പോരിനിറക്കി
രസിക്കും ജീവിതമേ...
അനശ്വരമാമൊരു തേരോട്ടം കൊതിച്ച്
നിന്‍റെ ജ്വാലയില്‍തേയാതെ പാറാന്‍
ബാക്കിയുണ്ട്
എന്തോ ബാക്കിയുണ്ട്
Tuesday, December 10, 2013
Sunday, October 6, 2013
ഏകാന്തതയുടെ അപാരതീരം
കഴിഞ്ഞ കുറെ നാളുകളായി ശ്രദ്ധിച്ചുവരുന്ന ഒന്നാണ്‍ സുഹൃത്തുക്കളുടെ എണ്ണത്തിലുണ്ടാകുന്ന കാറ്റ് വീഴ്ച. പൊതുവെ സുഹൃദ് വലയം സൃഷ്ടിക്കുന്നതില്‍ മണ്ടനാണെങ്കിലും ഉള്ള കുറെ സുഹൃത്തുക്കള്‍ എനിക്ക് അഭിമാനം തന്നെയായിരുന്നു. ഈയിടെ ചിന്തിച്ചപ്പോഴാണ്‍ കഴിഞ്ഞ ഒന്ന് രണ്ട് വര്‍ഷത്തില്‍ തുറന്ന സൗഹൃദം ഒന്നുപോലും നേടിയെടുക്കാന്‍ കഴിഞ്ഞില്ല. സുഹൃത്തുക്കളുടെ എണ്ണം കുറഞ്ഞുകുറഞ്ഞ് ഓണ്‍ലൈനില്‍ രണ്ട് പേര്‍, ഫോണില്‍ രണ്ട് പേര്‍, നേരില്‍ കാണുന്നത് ഒരാള്‍ എന്നായിട്ടുണ്ട്. കൂടാതെ വല്ലകാലത്തുമൊന്ന് കാണുമ്പോഴും, വല്ലപ്പോഴും ഒന്ന് വിളിക്കുമ്പോളും ആഹാ ഓഹോ വെക്കുന്നവരുടെ എണ്ണവും പത്തില്‍ മീതെ പോവില്ല. സോഷ്യല്‍ മീഡിയയില്‍ ആകെ അഞ്ച് പേരാണ്‍ ഹലോ ഉള്ളത്. മുമ്പൊരിക്കല്‍ ഇങ്ങനെ ഏകാന്തത കാറ്റത്ത് കൊണ്ട് പോയി ഒരു തീരത്ത് തളച്ചിട്ടപ്പോഴാണ്‍ മലയാള ബ്ലോഗ് എന്ന സംഭവം "ഞാന്‍ കണ്ട് പിടിച്ചത്". അത് ഒരു രസമായിരുന്നു, എല്ലാവരെയും പോലെ എഴുതാന്‍ നോക്കി തോറ്റു. കുറെ ആള്‍ക്കാര്‍ക്കെല്ലാം ഹും ഹാ എന്നെല്ലാം കമന്‍റ് എഴുതി വന്നപ്പോഴേക്കും ബ്ലോഗാവസാനം വന്നു. പിന്നെ ബസായി. അവിടെ പിടിച്ച് നില്‍ക്കാന്‍ കമന്‍റ് ഒഴുക്കേണ്ടിയിരുന്നു, അത് പഡിച്ച് വന്നപ്പോള്‍ ബസ് കട്ടപ്പുറത്ത്. പിന്നെ പുളൂസ്. പുളൂസ് പെട്ടെന്ന് തീര്‍ക്കാവുന്നത് കൊണ്ട് വായിക്കും. ഇടയ്ക്കിടെ അപ്രസക്തമായ അവിഞ്ഞ കമന്‍റുകള്‍ ഇടും. പിന്‍ വാങ്ങിപ്പിന്‍ വാങ്ങി ഇപ്പോള്‍ വായന മാത്രം, എഴുത്ത് മരിച്ചു. മോന്തായത്തില്‍ കയറാന്‍ തോന്നാറേയില്ല. വീണ്ടും ഏകാന്തതയുടെ അപാര തീരത്ത്. മുമ്പ് ബ്ലോഗ് കണ്ട് പിടീച്ച പോലെ എന്തെങ്കിലും കണ്ട് പിടിക്കേണ്ടീ വരുമായീരിക്കും.
Thursday, June 6, 2013
നീ
ഇന്ന് കഴിച്ച പഴങ്ങള്‍
ഇന്ന് ത്ഴുകിയ കാറ്റ്
ഇന്ന് നനഞ്ഞ മഴ
ഇന്ന് ചിരിച്ച ചിരി
ഇന്ന് കൈവിട്ട നാണയം,
അവയെല്ലാം കയ്യിലടക്കി
പടിയിറങ്ങിയ ഈ പകലുമിനി
മടങ്ങിവരിലെങ്കിലും
ഉള്ളിലെവിടെയോ കൊളുത്തിയ
നോവായി നീയെന്നും
തിരികെ വന്നുകൊണ്ടേയിരിക്കും
ഇന്ന് ത്ഴുകിയ കാറ്റ്
ഇന്ന് നനഞ്ഞ മഴ
ഇന്ന് ചിരിച്ച ചിരി
ഇന്ന് കൈവിട്ട നാണയം,
അവയെല്ലാം കയ്യിലടക്കി
പടിയിറങ്ങിയ ഈ പകലുമിനി
മടങ്ങിവരിലെങ്കിലും
ഉള്ളിലെവിടെയോ കൊളുത്തിയ
നോവായി നീയെന്നും
തിരികെ വന്നുകൊണ്ടേയിരിക്കും
Sunday, May 26, 2013
കാണി
.അവളുടെയും അവന്‍റെയും തിരനോട്ടത്തിന്‍റെ
കാണികളാണ്‍ ഇഷ്ടത്തിന്‍റെ ആ ശബ്ദമുണ്ടാക്കുന്നത്;
അവരുടെ പന്തടക്കത്തിന്‍റെ കാണികളാണ്‍
ആര്‍ത്തു വിളിച്ച് തമ്മില്‍ത്തല്ലുന്നത്;
നേതാവിന്‍റെ കാണികളാണ്‍
ആ പിന്‍ ചെല്ലുന്നത്;
മിക്കപേര്‍ക്കും അങ്ങനെ കാണികളുണ്ട്
എന്നാല്‍ പിന്‍ നിരയില്‍,
സ്വന്തമായി ഒരു കാണി പോലുമില്ലാത്ത,
വെറും കാണികള്‍
മാത്രമായ എത്രയോ പേരാണ്.
ആ പാവം കാണികളുടെ ദൈന്യം
കണ്ണീരു പുരട്ടിയ ഒരു പിടി ചോറായി
തൊണ്ടയില്‍ തന്നെ തങ്ങി നില്‍ക്കുകയാണ്‍.
അനാഥശാലയില്‍ എല്ലാ സന്ദര്‍ശകര്‍ക്ക്
നേരെയും എടുക്കണേയെന്ന്
കൈകള്‍ നീട്ടുന്ന കുഞ്ഞുങ്ങളെപ്പോലെ
ആരോരുമില്ലാത്ത അവരുടെ
നിഴലുകള്‍ക്കിയില്‍ നിന്ന്
ഒന്ന് തേങ്ങിപ്പോകുന്നു
Saturday, May 25, 2013
മണ്ണില്
ബിയറിന്‍റെ മണമുള്ള നിന്നെ
ചുംബിക്കണമെന്നുണ്ടായിരുന്നു,
പക്ഷെ ഞാനവിടെ വിളമ്പുകാരന്‍
മാത്രമായിരുന്നല്ലോ
കാറിലിരുന്ന് തട്ടുദോശ തിന്നുന്ന
നിന്നെ പിന്തുടരണമെന്നുണ്ടായിരുന്നു,
പക്ഷെ ലാസ്റ്റ് ബസ്
ഓടിപ്പിടിക്കേണ്ടതുണ്ടായിരുന്നു
ഏ സി കോച്ചില്‍ നീ കയറുന്നതു കണ്ട്
തിക്കിത്തിരക്കി വന്നപ്പോള്‍
അങ്ങോട്ടേക്ക് നടപ്പാലമുണ്ടായില്ല
ഇനിയൊരിക്കല്‍ നീ വെയിലില്‍
വരുമ്പോള്‍, ഹാ തണലെന്ന്
നിന്നെ ആശ്വസിപ്പിക്കാനായി
പടര്ന്നു പന്തലിച്ചുയരാന്‍
ഞാനിന്നു മണ്ണിലേക്കെന്നെ
വലിച്ചെറിഞ്ഞു
ചുംബിക്കണമെന്നുണ്ടായിരുന്നു,
പക്ഷെ ഞാനവിടെ വിളമ്പുകാരന്‍
മാത്രമായിരുന്നല്ലോ
കാറിലിരുന്ന് തട്ടുദോശ തിന്നുന്ന
നിന്നെ പിന്തുടരണമെന്നുണ്ടായിരുന്നു,
പക്ഷെ ലാസ്റ്റ് ബസ്
ഓടിപ്പിടിക്കേണ്ടതുണ്ടായിരുന്നു
ഏ സി കോച്ചില്‍ നീ കയറുന്നതു കണ്ട്
തിക്കിത്തിരക്കി വന്നപ്പോള്‍
അങ്ങോട്ടേക്ക് നടപ്പാലമുണ്ടായില്ല
ഇനിയൊരിക്കല്‍ നീ വെയിലില്‍
വരുമ്പോള്‍, ഹാ തണലെന്ന്
നിന്നെ ആശ്വസിപ്പിക്കാനായി
പടര്ന്നു പന്തലിച്ചുയരാന്‍
ഞാനിന്നു മണ്ണിലേക്കെന്നെ
വലിച്ചെറിഞ്ഞു
Sunday, May 19, 2013
നവനവ പ്രതിജ്ഞാഭാരം
കാത്തിരിക്കുന്നൂ വേഴാംബല്‍
ചംബല്‍ കാട്ടിലെന്ന പോല്‍
ചിതലു തിന്ന ചിതയില്‍
എന്നാല്‍മാവ് കുത്തിയീരിപ്പൂ
വരുവാനില്ലാരുമീ വിജനമാം വഴിയില്‍
എന്ന പാട്ട് ഒര് വാല്വു റേഡിയോ വഴി
കേള്‍ക്കണെമെന്ന അന്ത്യാബിലാഷം
കാതോര്‍ത്തു കിടന്നുറങ്ങിപ്പോയ്യ്
പിറ്റേന്നെഴുന്നേറ്റു പല്ലുതേച്ചു
കുളീച്ചീറനുടുത്തു
വരും വഴി നീര്‍ക്കോലികള്‍
അത്താഴപ്പട്ടീണിക്കിട്ടു കളഞ്ഞു,
കളഞ്ഞൂ ഞാനെന്‍ മാദകഭാവങ്ങളെയും
തൊഴുത്തു ചാണകമേശാതെ വൃത്തിയാക്കുവാന്‍
പാരം ദെണ്ണം തന്നെയെടോ
ഓര്‍മകളുടെ കല്യാണത്തിനു
വന്നേക്കാം
അതുവരേക്കും അനന്തമാം വിഹായസില്‍
നൂലു പൊട്ടിയ പട്ടമായ് പറ്ന്നു
നിന്‍ ശിരസില്‍ തന്നേ പതിപ്പാന്‍
യത്നിച്ചീടും ഞാനെന്നിവ്വണ്ണം
പ്രതിജ്ഞ
ചംബല്‍ കാട്ടിലെന്ന പോല്‍
ചിതലു തിന്ന ചിതയില്‍
എന്നാല്‍മാവ് കുത്തിയീരിപ്പൂ
വരുവാനില്ലാരുമീ വിജനമാം വഴിയില്‍
എന്ന പാട്ട് ഒര് വാല്വു റേഡിയോ വഴി
കേള്‍ക്കണെമെന്ന അന്ത്യാബിലാഷം
കാതോര്‍ത്തു കിടന്നുറങ്ങിപ്പോയ്യ്
പിറ്റേന്നെഴുന്നേറ്റു പല്ലുതേച്ചു
കുളീച്ചീറനുടുത്തു
വരും വഴി നീര്‍ക്കോലികള്‍
അത്താഴപ്പട്ടീണിക്കിട്ടു കളഞ്ഞു,
കളഞ്ഞൂ ഞാനെന്‍ മാദകഭാവങ്ങളെയും
തൊഴുത്തു ചാണകമേശാതെ വൃത്തിയാക്കുവാന്‍
പാരം ദെണ്ണം തന്നെയെടോ
ഓര്‍മകളുടെ കല്യാണത്തിനു
വന്നേക്കാം
അതുവരേക്കും അനന്തമാം വിഹായസില്‍
നൂലു പൊട്ടിയ പട്ടമായ് പറ്ന്നു
നിന്‍ ശിരസില്‍ തന്നേ പതിപ്പാന്‍
യത്നിച്ചീടും ഞാനെന്നിവ്വണ്ണം
പ്രതിജ്ഞ
Monday, March 18, 2013
ഒരിക്കല്‍ക്കൂടി
കരുവേലകങ്ങളിലെ പാഴ്പൂവുകള്‍ കണ്ടിരിക്കെ
മെല്ലെ ചുംബിക്കാന്‍ ഒരു മുഖം ഇറങ്ങി വന്നു
പക്ഷികള്‍ കൂക്ക് വിളിക്കും മുന്‍പ്
കൂക്കു വിളിക്കാനായി ഒരു ചുണ്ടനങ്ങി
എന്നെന്നും സ്വയമൊറ്റുകൊടുത്തും
തള്ളിപ്പറഞ്ഞും പലായനം ചെയ്തും
രാപ്പകലുകളുടെ ചതുപ്പില്‍ നിന്ന് കൊണ്ടുവന്ന
ചെളി പുരട്ടി അറപ്പാക്കിയ,
സമാഗമത്തില്‍ നിത്യവിരഹത്തിന്‍റെ
ചിത്രത്തുന്നലുള്ള,
ഈ പരവതാനിയില്‍
നിന്‍റെ നെഞ്ഞിന്‍ ചൂടില്‍
ഒരിക്കല്‍ക്കൂടി മാത്രം
ആശ്വസിച്ചോട്ടെ

സമയം പോകുന്നു
അളകങ്ങളില്‍ പനീര്‍ക്കാറ്റ് ചുറ്റുമ്പോള്‍
കവിളീലൂടെ ഇളന്നീരൊഴുകുമ്പോള്‍
ചന്ദനം മണക്കുന്ന മയക്കത്തില്‍
പുല്‍മേടുകളുടെ ആരവത്തില്
എല്ലായിടത്തും സമയം ചോര്‍ന്ന് പോകുന്നു
അകന്നകന്ന് പോകുന്നു
ഉണ്ടാകേണ്ടതായിരുന്നു
ആരിലേക്കോ മടങ്ങിച്ചെല്ലാനുള്ള കാത്തിരിപ്പാണ്.
പ്രണയിക്കുന്നുവെന്ന് പറഞ്ഞറിയിക്കാതിരുന്ന പെണ്ണുങ്ങള്‍,
കാക്കത്തൊള്ളായിരം ചിത്രങ്ങള്‍ ലയിച്ച
ആര്‍ദ്രദ്രാവകം നിറച്ച് മനസിനെ പൊതിഞ്ഞ സ്തരം
ഉടക്കിവെച്ച നിലങ്ങള്‍, തുരുത്തുകള്‍,
അവയിലെ പഴമരങ്ങള്‍,
കാവല്‍ക്കാരില്ലാത്ത വെണ്ണീര്‍പ്പുരകള്‍,
മരിച്ചവര്‍ വെടിപറഞ്ഞു കിടക്കുന്ന മണ്‍കൂരകള്‍,
ആളൊഴിഞ്ഞ ഇടവഴികള്‍,
ത്വക്ക് വരണ്ടും കണ്ണു മൂടിയും
ഒട്ടുമറന്നും കേള്വിവറ്റിയുമുള്ള ശേഷിപ്പുകള്‍,
മുഖങ്ങള്‍ തനിയെ ചെളിനിറമാര്‍ന്നു പോകുന്ന
ഓര്‍മകള്‍,
എല്ലായിടങ്ങളിലും ഒഴിഞ്ഞു കിടക്കുന്നതായിക്കാണുന്ന
സ്വത്വവും, ശബ്ദവും സാന്നിധ്യവും
അവിടെയും, അവിടെയു,മവിടെയും ഉണ്ടാകേണ്ടതായിരുന്നു

പരാവര്‍ത്തനം
പുറത്തേക്കു വലിച്ചിട്ടിരുന്ന ശവം
പരിഹാസ്യമായ് ചുണ്ടനക്കി.
അതിന്‍റെ എന്തോ ഒന്ന് പറന്ന് പക്ഷിയായ്
മേല്പോട്ട്,
അതിന്‍റെ മറ്റെന്തോ ഒന്ന് തവിടാര്‍ന്ന ചിറകും
വെണ്‍കഴുത്തുമുള്ള രണ്ടാം പക്ഷിയായ്
അതിദ്രുതം പാറിയിങ്ങോട്ട്...
മൃദുലമായ ആ തൂവലുകള്‍ പൊടുന്നനെ
ഇരിപ്പിടം തേടിവന്നലച്ചതിന്‍റെ ഞെട്ടല്‍...
കയ്യിലവനെ പേറിക്കോയെന്ന് ആള്‍ക്കൂട്ടത്തിലൊരുത്തന്‍.
അവന്‍ ശരിയല്ല.
പോ ചെകുത്താനെയെന്ന് തെറിപ്പിച്ചു
മുടിയഴിച്ചിട്ട് മേശയില്‍ പുറന്തിരിഞ്ഞിരിക്കുന്നവളും
അത് തന്നെ...
നീയിവിടെ വേണ്ടായെന്ന അവളുടെ സീല്‍ക്കാരം
പോടീയെന്ന് തുട്ടിനു തുട്ടെറിഞ്ഞപ്പോഴും
അതേ ഭ്രമം...
ശവത്തിനു തിരിച്ചടങ്കലില്‍
തടവു വയ്ക്കാന്‍
ചേമ്പിതളുകള്‍ വേണമെന്ന കേള്‍വി....
ഉണരാതെ വയ്യ

ആയിരത്തിലൊരുവനെങ്കിലും
ആയിരത്തിലൊരുവനെങ്കിലും
ആ മുഖമുണ്ടാകണമെന്ന് പറയുന്നു.
പക്ഷെ
എല്ലാവരും മത്സരബുദ്ധിയോടെ ഒറ്റുകൊടുക്കുന്ന
ആ കണ്ണുകളെ
വീണ്ടും കാണാനായില്ല
ചതിയുടെ തിമിരം,
വിഷം തൂവിയ ചിരികള്‍,
മനസിലൊന്നും വാക്കിലൊന്നും,
എല്ലാ വൃത്തികേടുകളെയും പേറാറുള്ള
അഴുക്കു ചാലൊത്ത സിരകളില്‍
അത്യാര്‍ത്തി കലര്‍ന്നു നുരയ്ക്കുന്ന രക്തം,
കാണാനുള്ളതിവകളെ മാത്രം.
ആയിരത്തിലോ പതിനായിരത്തിലോ ആ മുഖമൂണ്ടാകണമെന്ന്
വീണ്ടും പറയുന്നു
പതിനായിരത്തിലല്ലെങ്കില്‍ ലക്ഷത്തിലൊരുവന്‍.
ഈ ഹ്രസ്വജീവിതത്തില്‍
ഒരു കോടി മുഖങ്ങളെയൊക്കെ കണ്ട് തീര്‍ക്കാന്‍ പറ്റുമോ
ഒന്നോടൊന്നൊക്കാതെ
വാര്‍പ്പിനു ശേഷം മൂശ തകര്‍ക്കപ്പെട്ടതോടെ
ചത്ത് ചീര്‍ത്ത ഏകാന്തമുഖങ്ങള്‍
എല്ലാം ഓര്‍ത്തിരിക്കാന്‍ സാധ്യമല്ല
ഈ മുഖങ്ങളെല്ലാം മുഖമൂടികളാണെന്ന്
തോന്നുമ്പോള്‍
ആകാശത്തു നിന്ന് തലകുത്തി വീണ്‍ കുന്നിഞ്ചെരിവിലൂടെ
ഉരുണ്ടു പോകുന്ന\ സൂര്യനൊപ്പം
മറയുകയാണ്‍

Thursday, March 1, 2012
കോഫി ഷോപ്പ്
ഓരോ തകര്‍ച്ചക്കും ശേഷം ഞാ,നെന്നെ വിളിച്ചു കൊണ്ട്
ഒരു കോഫി ഷോപ്പില്‍ പോയി ഇരിക്കും.
ഇല്ല, ഇനിയും സമയമുണ്ട്, ഞാ,നെന്‍റെ തോളില്‍ തട്ടും
വെയ്റ്ററ്ക്ക് വെറുതെ ടിപ്പ് കൊടുക്കും
അയാള്‍ എന്നെയും, പിന്നെ എന്നെയും നോക്കി
ചെറുതായി ചിരിക്കും
ഒരിക്കല്‍ വെയ്റ്റര്‍ പറഞ്ഞു, എന്നും ഡ്യൂട്ടി തീരുമ്പോള്‍
ഞാനുമിതു തന്നെയാണു പതിവ്.
എന്‍റെ തോളില്‍ തട്ടാന്‍ വേറെ ആരെയും കിട്ടാനില്ലെന്ന്
ഗദ്ഗദത്തോടെ ഞാന്‍ അയാളോട് പറഞ്ഞു.
നെഞ്ചിന്‍റെ ഗുഹയ്ക്കുള്ളില്‍ 'നമ്മള്‍ തമ്മില്‍' മാത്രമാണു
കാര്യവിചാരമെന്ന് അയാള്‍.
ഞാ, നെന്‍റെ തോളത്തു തട്ടാത്ത ദിവസമായിരിക്കും
അവനിനി വരില്ലെന്ന് നിങ്ങള്‍ പറയുക.

Thursday, October 27, 2011
പകമഞ്ഞ്
മഞ്ഞ് കാലങ്ങളെ ഞാനിപ്പോള്‍ വെറുക്കുന്നു;
എനിക്കിഷ്ടപ്പെട്ടതെല്ലാം പതിവായ് വന്നു മോഷ്ടിക്കും
മഞ്ഞുകാലത്തെ,
ഒന്നു വെടി പറഞ്ഞിരിക്കുമ്പോള്‍
കലുങ്കിടിച്ചു കളയുന്ന മഞ്ഞുകാലത്തെ,
കൊതിതീരുവോളമുറങ്ങാമെന്ന് ഉറയ്ക്കുമ്പോള്‍
തട്ടിയെണീല്പ്പിച്ച് ഉറക്കിടമില്ലെന്നു മൂളുന്ന
മഞ്ഞു കാലത്തെ,
നാലണ കൂട്ടിവെക്കാമെന്നു കിനാവുണ്ണുമ്മുന്‍പെ
പഴ്സിലെ ഓട്ടയിലൂടെയൂറിയിറങ്ങും
മഞ്ഞു കാലത്തെ,
ചിരികള്‍ എടുത്തുകൊണ്ടു പോയി
അകലങ്ങള്‍ക്ക് പണയം വയ്ക്കും മഞ്ഞുകാലത്തെ,
ആരാണെന്നറിയാത്തവരുടെ നിശ്വാസം
പുതച്ചു ചൊറിഞ്ഞുകടിച്ചിരിക്കാന്‍
പ്രേരിപ്പിക്കും മഞ്ഞുകാലത്തെ,
എല്ലാറ്റിലുമുപരി
എല്ലാവരോടും എന്നെ അവഗണിക്കാന്‍ പറഞ്ഞ്
അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നെ,
എന്നെ മാത്രം
തനിച്ചാക്കി രസിക്കും
മഞ്ഞു കാലത്തെ,
ചുമലില്‍ കൂരയുമായി നീങ്ങുന്ന ഒച്ചാവാന്‍
എന്നുമെന്നെ ശപിക്കുന്ന മഞ്ഞുകാലത്തെ...
ഞാനിപ്പോള്‍ വെറുക്കുന്നു;
മഞ്ഞുകാലങ്ങളെ ബലാല്‍ക്കാരം ചെയ്യുന്ന
സൂര്യന്‍ മാത്രമാണിനിയെനിക്കു തോഴന്‍;
'മഞ്ഞു കാലം നോല്‍ക്കുന്ന കുതിര'കളുടെ പുറത്ത്
തണുപ്പുടയാടകള്‍ വലിച്ചെറിയാനവന്‍ വരും.
മഞ്ഞു കാലങ്ങളുടെ ശവസീമകളില്‍
പൊട്ടിച്ചിരിച്ചുലാത്തുന്നുണ്ടാവുമന്നു
ഞാന്‍
എല്ലാ മഞ്ഞു കാലങ്ങളെയുംവെറുക്കുന്നുവെന്ന്
കാണായിടത്തെല്ലാം കോറാന്‍
ബാക്കിയാവും ഞാന്‍

Sunday, October 9, 2011
ആറല്‍
കുറച്ച് സമയം വെറുതെ ഇരിക്കണമെന്ന്,
അല്ലെങ്കില്‍
കിടക്കണമെന്ന്
ആത്മാര്‍ഥമായി ആഗ്രഹിച്ചു പോകുകയാണ്.
എന്നും, എപ്പോഴും
എന്തെങ്കിലും ചെയ്തു കൊണ്ട്
ഇരിക്കുന്നതാണോ ജീവിതം?
പരിചയമുള്ള എല്ലാവരും ചുറ്റിനുമിരുന്ന്
വര്‍ത്തമാനം പറഞ്ഞ്,
ഇഷ്ടമുള്ള ആഹാരം ഇടയ്ക്കിടെ
കഴിച്ചുകൊണ്ട്, അങ്ങനെ...
ആരും വിടചൊല്ലരുത്.
നിങ്ങള്‍ വര്‍ത്തമാനം പറയൂ
ആഹാരം കഴിക്കൂ
ചിരിക്കൂ
സന്തോഷിക്കൂ
ജീവിതം അങ്ങുമിങ്ങുമെറിഞ്ഞു
ക്ഷീണിതനാക്കിയ ഞാന്‍
എല്ലാം കണ്ട്, കേട്ട്, അറിഞ്ഞ്
ഒട്ടു കിടന്നോട്ടെ
അല്ലെങ്കില്‍
കിടക്കണമെന്ന്
ആത്മാര്‍ഥമായി ആഗ്രഹിച്ചു പോകുകയാണ്.
എന്നും, എപ്പോഴും
എന്തെങ്കിലും ചെയ്തു കൊണ്ട്
ഇരിക്കുന്നതാണോ ജീവിതം?
പരിചയമുള്ള എല്ലാവരും ചുറ്റിനുമിരുന്ന്
വര്‍ത്തമാനം പറഞ്ഞ്,
ഇഷ്ടമുള്ള ആഹാരം ഇടയ്ക്കിടെ
കഴിച്ചുകൊണ്ട്, അങ്ങനെ...
ആരും വിടചൊല്ലരുത്.
നിങ്ങള്‍ വര്‍ത്തമാനം പറയൂ
ആഹാരം കഴിക്കൂ
ചിരിക്കൂ
സന്തോഷിക്കൂ
ജീവിതം അങ്ങുമിങ്ങുമെറിഞ്ഞു
ക്ഷീണിതനാക്കിയ ഞാന്‍
എല്ലാം കണ്ട്, കേട്ട്, അറിഞ്ഞ്
ഒട്ടു കിടന്നോട്ടെ
Friday, September 2, 2011
കപ്പല്‍ക്കാറ്റ്
ഞെരിയുന്ന അണിയവും ഇളകുന്ന പലകകളും
അവ കോര്‍ത്ത ആണിമുള്ളുകളും
വഞ്ചിയില്‍ ഇരിക്കുന്നവരും ഒരു കയ്യിലും,
പായ് ചരടും പായ് മരവും മറുകയ്യിലും
ചേര്‍ത്തു പുണര്‍ന്ന്
ഏതോ കടലൊഴുക്കില്‍ ആണ്ട് പോകവെ,
പായകള്‍ പൊടിഞ്ഞു വീണതിന്‍ ചാമ്പല്‍ ഗന്ധം;
ഒരു ചെവിയില്‍ നിന്ന് മറു ചെവിയിലേക്ക്
അട്ടഹസിച്ച മിന്നലിന്‍റെ പച്ചമീന്‍ മണം.
പായകള്‍ അടര്‍ന്നു പോയ
പായമരത്തോട് ചേര്‍ന്ന്
ഇരു കൈകളാലും വാരിയെല്ലുകള്‍
ഇരു വശത്തേക്കും കീറിപ്പിളര്‍ന്ന്
ചോരയും മിടിപ്പും പ്രവഹിക്കുന്ന
നെഞ്ചേ, നിന്നിലേക്ക് ഈ കാറ്റുകളെ
ഏറ്റുവാങ്ങിക്കോട്ടെ.
ഈ കാറ്റുകളെ തടയാന്‍ ഇനി നീയും
ഞാനും മാത്രം ബാക്കി;
ഈ കടല്പ്പതനത്തില്‍
ഞാനും നീയും മാത്രം ബാക്കി.
കാറ്റുകളുടെ മൂര്‍ച്ചയില്‍
ഈ നെഞ്ചൊന്നു
ശുദ്ധമായ്ക്കൊള്ളട്ടെ.
എല്ലാ അറകളിലെയും പകയും പോരും
കുരിപ്പും കരിയും കണ്ണീരും
ചോര്‍ത്തി കൊണ്ട് പോകുന്ന കാറ്റുകള്‍.
വാരിയെല്ലുകളില്‍ കോര്‍ത്ത്
നിര്‍ത്തിയ പായയ്ക്ക്
ഇത്ര ബലമേറ്റാമോ?
അറിയില്ലറിഞ്ഞുണരുമ്പോഴേക്കും
എല്ലാവരും ബാക്കിയാവണം;
മറ്റെലാവരും ബാക്കിയാവണം
Tuesday, August 23, 2011
തേട്ടം
ഒരുത്തിയെ കല്യാണം ചെയ്തെടുക്കുക എന്നാല്‍
കാലമാപിനിയുടെ മധ്യത്തില്‍ ഓട്ടയിടുക എന്നാണ്;
ഇരുപതേ ഇരുപതിഞ്ച്,
അത് ജീവിതത്തിന്‍റെ ഈറന്‍ സ്വപ്നമാണ്.
പുകയുന്ന അടുപ്പുകള്‍ക്കിടയില്‍
ചെരിഞ്ഞ് വീഴുന്ന പുലര്‍ വെട്ടം കൊണ്ട്
അവളുടെ മുടിയിഴകള്‍ക്ക് വെള്ളികെട്ടുകയാണ്.
എന്നിട്ടും,
അവളെ കാണാനില്ലവിടെയെങ്ങും.
സ്വപ്നം തട്ടിമറിച്ച് പാഞ്ഞ് പോയ ഒരു വികൃതി.
എല്ലാ വൈകുന്നേരങ്ങളിലും വേളിക്കായലില്‍ പോകാന്‍
തോന്നുന്നു, അവിടെ വെച്ചാണ് അവള്‍ ആദ്യമായി
ഒന്നുമോര്‍ക്കാതെ സ്പര്‍ശിച്ചത്;
അവളുടെ കാവ്യകേളികളില്‍ മൗനം ബിംബമായും
മോഹം കല്പ്പനയായും ചലനമേറ്റി നിന്നത്.
എല്ലാ തെരുക്കളിലും പരിഭ്രാന്തിയോടെ തിരഞ്ഞിട്ടും
അവളുടെ കാല്പ്പാദങ്ങള്‍ മാത്രം കാണാനില്ല;
അവളുടെ കുട, നട, പുടവ, ഒന്നുമൊന്നുമില്ല;
അവള്‍ എഴുതിയ മാസികകള്‍ എവിടെയും തൂങ്ങുന്നില്ല.
അവളെ കല്യാണം ചെയ്തിരിക്കുന്നത് ഞാനല്ല
Saturday, April 9, 2011
ഗോവര്‍ധന്റെ യാത്രകള്‍
ഗോവര്‍ധന്റെ യാത്രകള്‍ വായിച്ചപ്പോള്‍ ഇത്രേം ദൂരം യാത്ര നടത്തണ്ടീ വരൂന്ന് ഓര്‍ത്തതേയില്ല. എന്നാ യാത്രയാരുന്നു. ഒരു ഗുണവുമില്ലാത്ത കൊണം കെട്ട യാത്രകള്‍. ചുമ്മാ കാശ് കളയാന്‍. ഇടക്ക് പോക്കറ്റില്‍ കൃത്യം വണ്ടിക്കൂലീ മാത്രായി ചില യാത്രകള്‍ തരപ്പെടും. എന്നാ സുഖമാ ആ യാത്ര. ഒരു ടെന്‍ഷനുമില്ല. മറ്റത് അതു പോകുമോ ഇതു പോകുമോ, ചെല്ലുമോ ചേരുമോ എന്നെല്ലാമുള്ള പയങ്കര ഏതാണ്ട്...കുന്തം.
മരുബൂമികള്‍ ഒണ്ടാകുന്നത് വായിച്ച കാലത്ത് കോട്ടേത്ത് മരുബൂമി വരുംന്ന് ഓര്‍ത്തിട്ടില്ല. എന്നാ ചൂടേര്‍ന്ന്. ചുട്ട കോഴി പറക്കില്ല, അതാ ചൂട്. ഹൊ വേറ്ത്ത് അളിഞ്ഞ് അളിയാ എന്ന് എല്ലാരേം വിളിച്ചു പോകും. കുടിച്ച വെള്ളം മൂത്രായി പോകാന്‍ ബാക്കി നിക്കില്ല. കെണറ്റി വെള്ളല്ല. കൊളം കുത്തി വെള്ളം അടിച്ച് കൊടുക്കുന്ന സൊയം തൊഴില്‍ പദ്ദതിക്കാര്‍ ചെങ്ങാതികള്‍ക്ക് വിളിച്ചാലു മിണ്ടാന്‍ നേരല്ല. രാത്രീലുറക്കം തദൈവ. കോട്ടയം കതകളില്‍ ആകെ ഒരു നേട്ടം ബീയെസ്സെന്നലിന്റെ മിനിറ്റിനു പത്ത് പൈസായെടെ സിമ്മ് എടുത്തതാ. പല വഹുപ്പില്‍ നാനൂറ് രൂപാ നെറഞ്ഞ് കിട്ടി. ഓരോ മണീക്കൂറ് വെച്ച് അടിച്ച് കീറിയാലും അഞ്ചു രൂപായെ പോകൂ. എന്നാ ലാഭം. വീട്ടില്‍ എല്ലാര്‍ക്കും ചിക്കന്‍ പോക്സ് അടിച്ച് അവരെ നോക്കി പ്രാന്തായ കൂട്ടുകാരനെ ഒരു മാസം രണ്ട് മണിക്കൂറ് വെച്ച് വണ്‍ ഷോട്ട് വിളിച്ചു രസിച്ചു. അങ്ങോര്‍ടെ പാര്യ ഒടുക്കം അങ്ങോരെ പുറത്താക്കുമെന്ന് ബീഷണി. രണ്ട് മണിക്കൂറ് വേറെ ഏതോ പെണ്ണുമായാണോ കത്തീന്ന് പുള്ളിക്കേരിക്കു സംശം.
എമ്പത്തേഴിനു ശേഷം വേള്‍ഡ് കപ്പ് കാണാതെ ഇരിക്കുക എന്ന ആദ്യ സംബവവും നടന്നു. വീട്ടിലെ ടീവി അടിച്ച് പോയിട്ടും ചുമ്മാ കേബിള്‍കാര്‍ക്ക് കാശടച്ച് കെടപ്പാര്‍ന്നു. പാക്കിസ്താനെതിരായ സെമി ബേറ്റിങ് കണ്‍റ്റു. ഫൈനല്‍ മുഴോന്‍ കാണാന്‍ പറ്റി. എല്ലാ ലോകകപ്പും ഇങ്ങനെ അങ്ങ് ജയിച്ചൂടേ...ഇനി ഐ പ്പീ യെല്ലാണ്..കാണാന്‍ പറ്റുമാവോ..
അങ്ങനെ വീണ്ടും വണ്ടി കേറി....
നല്ല പുതുപുത്തന്‍ തൃശ്ശൂര്‍ ഗെഡികളാ പുത്യ കമ്പനി. ഓര്‍ രഹസ്യായി നുമ്മനു പേര്‍ ഇട്ടിട്ടൊണ്ട് - അവതാറ് (ഇംഗ്ലിഷില്‍ അവറ്റാ..). ബ്ലോഗനാന്ന് പറഞ്ഞിട്ടില്ല. എങ്ങാനും പൊറത്താക്ക്യാലോ...രണ്ടാള്‍ക്കും ബ്ലോഗിന്റെ അസ്കിത അവശ്യം ഒണ്ടോന്നൊരു സംശം. രണ്ടും ഫേസ് ബുക്കിലാ കെടപ്പും കുളീം ഒറക്കോം മറ്റും....
ഇനീപ്പം എന്നാ കോട്ടേത്ത് പോണത്..മദുര മനോജ്ഞ കോട്ടയം..

Sunday, March 20, 2011
വദം, നിവാത കവച കാലകേയ..(കോട്ടയം കതകള്‍)
വദം, നിവാത കവച കാലകേയ..(കോട്ടയം കതകള്‍)
-----------------------------------------------------------
കേളികൊട്ട്:
അങ്ങനെ വ്യാഴവട്ടത്തിനു ശേഷം കോട്ടേത്ത് വന്നിറങ്ങി.
ആകെ സ്ഥല ജല വിഭ്രാന്തി. ച്ചാല്‍ പണ്ട് വെള്ളം ആയിരുന്നിടത്ത് ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ്. പോരാത്തതിനു കുടിവെള്ളമോ കുഴിച്ചാല്‍ വെള്ളമോ കിട്ടാനില്ല. കവിയും ബ്ലോഗനുമായ മനോജ് കുറൂരോ മറ്റോ ചെണ്ട വായിച്ചിരുന്നെങ്കില്‍ കേളി കേമായേനെ. കുറൂനെ എങ്ങനെ അറിയുംന്നല്ലെ. ഒക്കേണ്ട്. പണ്ട് രണ്ടു പിള്ളേരു തമ്മില്‍ പറഞ്ഞതു പോലെ. ഒന്നാമന്‍ : ന്റെ ഡാഡിനു മമ്മൂട്ട്യേം മോഹന്‍ലാലിനേം അറിയാമല്ലോ. രണ്ടാമന്‍ : ന്റെ ഡാഡിനും അവരെ അറിയാം, പക്ഷെ അവര്‍ക്ക് പുള്ള്യേ അറീയില്ലല്ലോ (കടപ്പാട്)..
തിര നോട്ടം :
കുടചൂടി വായില്‍ നോക്കി നടന്നിട്ട് ഏല്‍ക്കുന്നില്ലാ.
ബെര്‍ളീ പരിണയം :
ശ്ശേ...അങ്ങനെയൊന്നൂല്ല..
ന്നാലും നുമ്മട ബ്ലോഹ് കുടുമ്മത്തിലെ ഒരാളല്ലേന്ന് ബിചാരിച്ച് ഓന്റെ ആസ്ഥാനത്ത് ചെന്ന് കേറി. കുട, വടി, കുട വയര്‍, മുണ്ട്, വരിക്കാട്ട് ബ്രദേഴ്സിന്റെ പച്ച പ്രിന്റുള്ള പ്ലാസ്റ്റിക്ക് കൂട് എന്നിത്യാദി ആടയാഭരണങ്ങളും സ്ഥാന ചിഹ്നങ്ങളും കണ്ടാവാം ഒരുവന്‍ കിടന്നു കൊണ്ട് പ്രവേശിച്ച് :
ആര്‍, കോന്‍?
നുമ്മന്‍ : അനോണിയാണേ...
അതു കേട്ടയുടന്‍ ഉച്ചക്ക് രണ്ട് മണിക്ക് എണീറ്റിരുന്ന് കാലത്തെ പത്രം വായിച്ച് തീര്‍ക്കുന്ന സെക്യൂരിച്ചന്‍ ഉവാച : സാധ്യമല്ല
നുമ്മന്‍ : എന്ത്
സെ: പോയിറ്റ് വാടൊ
നുമ്മന്‍ : ഓനെവിടെ ?
(സെ.യുടെ നെയിം പ്ലേറ്റില്‍...)
"ചെന്നായോ വിപിനേ ചെന്നായോ... "
സെ : ചെന്നായും കുഞ്ഞാടും ഒരുമിച്ചാടോ, പൊക്കോ വേഗം
നുമ്മന്‍ : അടിയന്‍ കല്പിച്ച് വിട
നഗര മധ്യത്തില്‍ വിയര്‍ത്തൊലിച്ച് നില്‍ക്കുമ്പോള്‍ ഏ സിയില്‍ ഇരുന്ന് ജലദോഷം പിടിച്ചുവെന്ന് അവകാശപ്പെടുന്ന ഒരുവനുമായി അഭിമുഖം തരായി. അവന്‍ എന്താടാ എന്ന് ആഗ്യം വാചികം. അപ്പഴാ ഓര്‍ത്തത്, അടുത്ത് ബുക്സില്‍ നുമ്മനും കവിയായ സാധനം കിടപ്പുണ്ടാകുമല്ലോ. ഒന്ന് നേദിക്കാം. ആളും പണ്ട് സാഹിത്യത്തിന്റെ അസുഖം പിടിപ്പെട്ട് മൂന്നാലു ലൈബ്രറി തിന്നിട്ടുണ്ട്.
നാലാമിടം :
സ്വപുത്രനെ ആദ്യമായി കാണുന്ന രോമാഞ്ചത്തോടെ ബുക്ക് ഷെല്‍ഫില്‍ നെടുപടാരം വീണു (കടപ്പാട്) പുസ്തകം പുല്‍കി.
വില്‍ക്കുന്ന ഗഡിയെ ലക്ഷ്യമാക്കി : " പാരം ദണ്ണം...എങ്ങനേണ്ട് സംബവം, പോക്കുണ്ടോ ?"
ഗഡി : സച്ചീടെയല്ലെ, പൊവാണ്ടെ പറ്റൂലല്ലോ
നുമ്മന്‍ : ബായിച്ചിട്ട് എങ്ങനെ, നുമ്മന്റെ ഒരു ഫ്രന്റും ഇതില്‍ താങ്ങീട്ട്ണ്ട്. (അതു നുമ്മന്‍ തന്നെയെന്ന് പറഞ്ഞാല്‍ ഗഡിയെങ്ങെനെ പ്രതികരിക്കുമെന്ന മൂത്രശങ്കയാല്‍)
ഗഡി : സത്യം പറയാലൊ, അവതാരിക ഒന്ന് മറിച്ച് നോക്കിര്‍ന്ന്, നേരല്യാന്നെ.
നേരം കളയാതെ പ്രതി ഒന്ന് വാങ്ങി മറ്റേ പ്രതിക്ക് എത്തിച്ച് കൊടുത്തു.
പുള്ളി : എന്താടാ ദ്?
നുമ്മന്‍ : അത് ഈ ബ്ലോഗ്, ബ്ലോഗെന്നൊക്കെ ഒരു സംബവം ഉണ്ടല്ലോ, അതിലു കെടന്നെഴുതുന്ന കൊറെ ആള്‍ക്കാരൊണ്ട്. അവരുടെയൊക്കെ കളക്റ്റ് ചെയ്തേക്കുവാ..തുറന്ന് വായിച്ചേ...
പുള്ളി : അതായത് നീയും എന്തൊക്കെയോ വേണ്ടാദീനം ഇതിലാക്കീട്ട്ണ്ട്, അതാ ഇതു ചുമന്നോടി വന്നതല്യോ
നുമ്മന്‍ : ആത്മസാക്ഷാത്കാരം
പുള്ളി : മുഴ്വോന്‍ നോക്കാന്‍ നേരമില്ല, ഏതാ കൃതി
നുമ്മന്‍ : (അങ്ങനെ പെട്ടെന്ന് സനോണിയാകാന്‍ പ്ലാനില്ല) നുമ്മള്‍ കൊറെക്കാലം സാഹിത്യം മൂത്ത് നടന്നതല്യോ, തന്നെത്താന്‍ കണ്ട് പിടീ, കൊല്ലാതെ കൊല്ലിക്കയല്ലീ രസമെടോ...
ചായക്കടകളോടുള്ള ഉദാര നയം :
പലതും കാണാതായിട്ടുണ്ട്. ബാക്കിയിലൊക്കെ വില വിവരം കണ്ടാല്‍ ഐ ട്ടീക്ക് അഡ്മിഷന്‍ തരാക്കി നാട് വിട്ട് കളയും.
തലമുറകളുടെ നൊസ്റ്റാള്‍ജിയ ആയ കോഫീ ഹവുസില്‍ ചേക്കേറിയപ്പോള്‍ ഒന്നിനു പിന്നാലെ ഒന്നായി വില വിവരം. വിവേകം. കാപ്പി കുടിച്ചാല്‍ ചൂടേറും. ഇക്കോണമിക്ക് ചായ കുടിയില്‍ ചായ ഒഴിവാക്കി വട രണ്ടാക്ക്യാല്‍ പതിനഞ്ച് റുപ്യ പഥ്യം.
തുണി, കമ്പ്യൂട്ടറ് ഒക്കെ നല്ല വില. ചൂടുകാലമായതിനാല്‍ രാപ്പാടികളോടൊത്ത് പാടാന്‍ തുണി വേണ്ടെന്നാശ്വാസം.
മരച്ചീനി കിലോ ഇരുപത് ഇരുപത്തി രണ്ട് പോവും. ചെറിയ ഉള്ളി മുപ്പത്തി രണ്ടേയ്. വെള്ളുള്ളി, ചെറിയ ഉള്ളി എന്നിവ നാട്ടുംപുറത്തെ കടകളില്‍ വിരമിച്ചു. ചമ്മന്തിയിലും സവോള എന്ന ശാവാള അരയാതെ കിടന്നാല്‍ കടിക്കണം.
കാലാവസ്ഥ :
നല്ല ചൂട്, വിയര്‍ത്ത് ഒട്ടാം. കൊതുക് ആവശ്യത്തിന്. ഇന്നലെ രാത്രി സൂപ്പര്‍ മൂണിനു ഭൂമി കുലുങ്ങുമെന്ന് പേടിച്ച് പാലാക്കാരെ എല്ലാം അലെര്‍ട്ട് ചെയ്ത് കിടന്നുറങ്ങിയെങ്കിലും രാവിലെ ഒന്നും നടന്നിട്ടില്ലാന്ന് പുടികിട്ടി നേരെ ഇന്റേര്‍ നെറ്റിലേക്ക്.
ലോകകപ്പ് :
പഴയ് മൂപ്പൊന്നും പിള്ളേര്‍ക്കില്ല. ക്രിക്കറ്റ് നമ്മളെ പറ്റിച്ചാല്‍ എത്ര മുന്‍പേ നമ്മള്‍ പണി കൊടുത്തു കഴിഞ്ഞൂ എന്ന മട്ട്. ചര്‍ച്ചിക്കാനൊന്നും ആരുമില്ല. കണ്ട് മുട്ടിയ ഒന്നു രണ്ട് യുവതുര്‍ക്കികളോട് അയര്‍ ലന്‍ഡ്, സേവാഗ് എന്നൊക്കെ പറഞ്ഞ് ഗ്രൗണ്ടൊരുക്കാന്‍ നോക്കിയപ്പോള്‍ ജുറാസിക്ക് പാര്‍ക്ക് വീണ്ടും കണ്ട പോലെ കടുപ്പിച്ചൊരു നോട്ടം. മൊബൈലിലെ കൊഞ്ചലുകള്‍ക്കാണ് മാര്‍ക്കറ്റ്.
ബസില്‍ കിടന്ന് ക്രിക്കറ്റ് കളിക്കുന്ന ബ്ലോഗര്‍മ്മാരെ, നമ്മളൊക്കെ എക്സ്പീറിയായതറിയുക നിങ്ങള്‍.
(ബോട്ടം അപ്ലോഡ് ചെയ്യാന്‍ ഡിവൈസില്ല, വായനക്കാരേ (അതാര്‍?) മ്യാപ്പ്.
കലാശം, പത്തു മണിപ്പദം എന്നിവ തുടരും

Monday, February 21, 2011
ബ്ലോഗുജീവിതം
ആദ്യമായി അനോണി മാഷ്, പിഷാരടി മാഷ്, അനോണിമാസ്റ്റര്‍, അനോണി ചാത്തന്‍, അരൂപിക്കുട്ടന്‍, അനുരഞ്ജന വര്‍മ്മ, അനോണി ആന്റണി, ഉസ്മാനിക്ക എന്നിവര്‍ക്ക് വന്ദനങ്ങള്‍, പ്രണയങ്ങള്‍ (ഛേ, അതല്ല)..
കൂടാതെ ബ്ലോഗുജീവിതം എന്ന മഹാപ്രസ്ഥാനത്തിലെ മഹാന്മാക്കളായ എല്ലാവര്‍ക്കും കൂപ്പ് കൈ.
2008 മെയ് ജൂണില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ഏതോ ഒരു ദിവസം ഇന്റര്‍നെറ്റില്‍ തപ്പിയ വഴിക്കാണ് മലയാള ബ്ലോഗ് എന്ന മഹാസംഭവം ഞാന്‍ കണ്ട് പിടിച്ച്ത് (അതെ, എന്നെ സംബന്ധിച്ചിടത്തോളം അതൊരു ഒന്നൊന്നര കണ്ട് പിടിത്തം തന്നെ ആയിരുന്നു ). അത് വരെ ബ്ലോഗ് എന്നൊക്കെ ഇംഗ്ലീഷില്‍ കണ്ടിട്ടുണ്ടെങ്കിലും ഷേക്സ്പീയര്‍ മുതല്‍ ഫിഗറുകള്‍ ധാരാളം എഴുതി നശിപ്പിച്ച ഒരു ഭാഷയില്‍ അനോട്ടേഷന്‍/എസ്സേ റൈറ്ററും കോമ്പസിഷന്‍ റൈറ്ററുമായ ഞാനും കൂടി കയറി വധിക്കുന്നതിലുള്ള ധാര്‍മിക ച്യുതി ഓര്‍ത്തിട്ടാവാം ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. മോണീറ്ററില്‍ മല്യാളം കണ്ടപ്പോള്‍ അങ്ങനെയായിരുന്നില്ല. ആദ്യമായി ഗൂഗിളിന്റെ കുറെ സാധനങ്ങളായി കണ്ടത് കാക പികാക എന്നൊക്കെ ടൈറ്റില്‍ എഴുതിയ ഒരു ബ്ലോഗോ മറ്റോ ആണോ അത്, അതെ അതായിരുന്നൂന്നാണ് ഓര്‍മ്മ. അതിലൂടെ പലതിലേക്കും സംക്രമിച്ച് ബെര്‍ളി എഴുതിയിരുന്ന സംബവങ്ങള്‍ വായിച്ച് രോമാഞ്ചം കൊള്ളുകയും അതിലെ കമന്റുകളും ആ ലിങ്കുകളില്‍ പോയാല്‍ വായിക്കാന്‍ കിട്ടുന്ന വേറെയും ഒക്കെ കണ്ട് ഇത് കൊള്ളാമല്ലോ പരിപാടി എന്ന് തലക്ക് തട്ടുകയും ചെയ്തു.
അങ്ങനെ കുറെ ബ്ലോഗുകള്‍ വായിക്കുകയും കമന്റുകള്‍ വായിച്ഛ് അന്തം വിടുകയും ചെയ്തപ്പോള്‍ ഞാനും ഇതാ ഒരു മഹാ എഴുത്തുകാരന്‍ ആണെന്നും ഞാന്‍ കണ്ടമാനം എഴുതിക്കളയുമെന്നും എനിക്ക് തോന്നി. എന്നാല് ബ്ലോഗ്, അതെങ്ങനെ തുടങ്ങും എങ്ങനെ മല്യാളം ടൈപ്പും എന്നെല്ലാം ഉപരിഗവേഷണവും നടത്തി ഡോക്ട്റേറ്റ് എടുത്തു. ഇത് മറ്റ് ബ്ലോഗുകള്‍ വായിച്ചിട്ടാണെ, അല്ലാതെ ബ്ലോഗറിലെ ഹെല്പ് വായിച്ചാല്‍ എനിക്കിപ്പോഴും മനസിലാകുന്നില്ല.
ഞാന്‍ എഴുതിയ വങ്കത്തങ്ങള്‍ക്ക് ആരൊക്കെയോ വന്ന് കൊള്ളം സ്വാഗതം എഴുതൂ എന്നൊക്കെ കമന്റ് ദാനം ചെയ്തതോടെ ഞാന്‍ ഉഷാറായി. ആദ്യം എഴുതിയതൊന്നും ഇപ്പോള്‍ ബ്ലോഗിലില്ല. അതൊക്കെ പിന്നിട് വായിച്ചപ്പോള്‍ ഇത്രക്ക് സാംസ്കാരികാധപധികനോ ഞാന്‍ എന്ന് തോന്നി ഡിലീറ്റിക്കളഞ്ഞു. ഇപ്പോള്‍ ബ്ലോഗില്‍ കിടക്കുന്നതുമൊക്കെ ഒരു വഹയാ. എന്നാലും കിടക്കട്ടെ. മണീക്കൂറെത്രയാ ചീറ്റിയത്.
അങ്ങനെ ബ്ലോഗിന്റെ സുവര്‍ണ കാലത്തിലേക്ക് ഞാന്‍ കാല്‍ തെന്നി വീണു. ഉച്ചയൂണ് പോലും കഴിക്കാതെ ബ്ലോഗ് വായിച്ചും കമന്റ്ര് അടിച്ചും ചിരിച്ച് മണ്ണ് കപ്പി. അനോണികള്‍ എന്നൊരു വിഭാഗം ഉണ്ടെന്നും മറ്റും അന്നാണ് മനസിലായത്. ഞാന്‍ സ്വയം അങ്ങോട്ട് ചാഞ്ഞു. പൊതുവെ മഹാകള്ളനായ എനിക്ക് ഇതില്പ്പരം ഒരു സൗകര്യമുണ്ടോ? ബ്ലോഗില്‍ ഫോട്ടോയും ഫോണ്‍ നമപറും വേണമെന്നെല്ലാം പറഞ്ഞ് അക്കാലത്ത് ബെര്‍ളി ഒരു പോസ്റ്റെഴുതിയതിനു ഇപ്പോഴും അവനോട് കലിപ്പ് ഉണ്ട്. അവനും ഞാനും കോട്ടയത്ത് വരുന്ന നാള്‍ ഞങ്ങള്‍ ഒറ്റക്കൊന്ന് കാണും. അത് പോട്ടെ. സഗീറിന്റെ കവിതകള്‍, മറ്റ് വിവാദങ്ങള്‍, അനോണി മാഷിന്റെ നിര്‍ത്താന്‍ പറ്റാത്ത ചിരിപ്പോസ്റ്റുകള്‍, അനോണീ ആന്റെണിക്ക് വരുന്ന ആയിരം കമന്റ്, ബ്ലോഗ് കവികളൂടെ അടിപിടികള്‍, ഗ്രൂപ്പ് ബ്ലോഗിങ്ങ്, ബ്ലോഗര്‍മാരുടെ തമ്മിലടി, ബ്ലത്രപ്രവര്‍ത്തനം, മലപ്പുറം കത്തി, സൈക്കിള്‍ ചെയിന്‍, ഡൈനാമിറ്റ് എന്തൊക്കെയായിരുന്നു...പവനായി ശവമാകാതെ നോക്ക്യാ മതി.
ഇപ്പോഴും നടക്കാത്ത സ്വപനമാണ് ബ്ലോഗ് മീറ്റ്. അനോണിമിറ്റി എന്ന വെര്‍ജിനിറ്റി വീണു പോകാതെ ധീരധീരം കാത്ത് സൂക്ഷിക്കാനുള്ള കൊതി കൊണ്ട് മാത്രമല്ല, മീറ്റ് വരുമ്പോള്‍ എല്ലാം എനിക്ക് എതിരാണ്. ചരിത്രപ്രസിദ്ധമായ തിരുന്നാവായ മണല്പുറം..അല്ല ചെറായി മീറ്റില്‍ മറ്റൊരു ബ്ലോഗുണ്ടാക്കി ആ പേരില്‍ രഹ്സ്യമായി പങ്കെടുക്കാന്‍ അജണ്ട ഇട്ടെങ്കിലും തടസ്ങ്ങള്‍ മൂലവും ബ്ലോഗര്‍മാരുടെ ആറ് മാസം പ്രായമുള്ള പിള്ളേരു പോലും മീറ്റിനു കേമറ, ആക്ഷന്‍, കട്ട് പറയുമെന്ന് ഉറപ്പൂണ്ടെന്ന പേടിയിലും ഒന്നും നടന്നില്ല. ആ സ്വപ്നത്തിനു കിട്ടാത്ത മുന്തിരിങ്ങ പോലെ എന്നും പുളീ.
മീറ്റിലല്ലെങ്കിലും രണ്ട് മൂന്ന് കൊല കൊമ്പന്‍ ബ്ലോഗര്‍മാരെ കാണാന്‍ പറ്റീട്ടുണ്ട്. അവര്‍ക്ക് എന്നെ അറിയില്ല കേട്ടോ. അതിലൊരാള്‍ ഒരിക്കല്‍ മുന്നില്‍ വന്ന് ചാടീട്ട് എനിക്ക് ചിരി കണ്ട്റോള്‍ ചെയ്യാന്‍ പറ്റാതെ വന്നു. ആവശ്യമുള്ളതും ഇല്ലാത്തതും മണിക്കൂറ് കണക്കിന് ഇരുന്ന കുറെയേറെ ബ്ലോഗര്‍മാരുമായി ജി മെയിലില്‍ കിടന്ന് ചാറ്റി മറിഞ്ഞിട്ടും അതില്‍ ഒരു ബ്ലോഗറെയും ഫോണ്‍ ചെയ്യാത്ത പാപിയാണ് ഞാന്‍. എന്തോ എനിക്ക് പേടിയാണ്. ചിലരുടെ ഒക്കെ നമ്പര്‍ എനിക്കറിയാം. ഇനി എന്നാണു ഞാന്‍ വീളിക്കുക...
ഇനി ഞാന്‍ ഒരു ബ്ലോഗ് പോസ്റ്റെഴുതുമോ, ബ്ലോഗിലേക്ക് വരുമോ....സാധ്യത തീരെയില്ല.
ജീവിതം കലങ്ങി മറിഞ്ഞ് ഒഴുകുമ്പോള്‍ എനിക്കിഷ്ടമല്ലാതെ.....വലിയ നഷ്ടബോധത്തോടെ ഒരു വിടവാങ്ങല്‍.
സകലലോക അനോണികളെ വീണ്ടും അഭിവാദ്യം ചെയ്ത് എന്റെ ബ്ലോഗ് മരിക്കുന്നു

Monday, November 1, 2010
ലാ എസ്മെറാള്‍ഡാ
" അയാളെ കെട്ടാന്‍ എന്നെ നോക്കണ്ട " എന്ന ചിറ്റയുടെ പ്രഖ്യാപനം കേട്ടപ്പോള്‍ എന്റെ ആദ്യത്തെ സംശയം ആണുങ്ങള്‍ പെണ്ണുങ്ങളെ അല്ലെ കേട്ടുന്നത്, പിന്നെ എന്താ ഒരു പെണ്ണായ ചിറ്റ അയാളെ കെട്ടില്ലാ എന്ന് പറയുന്നത്, ചിറ്റയല്ലല്ലോ, അയാളല്ലെ കെട്ടേണ്ടത് ഇങ്ങനെ ഒക്കെയായിരുന്നു.
ചിറ്റയെ പെണ്ണ് കാണാന്‍ വന്ന അയാളെ ഞാനും കണ്ടിരുന്നു. വിമാനത്തില്‍ പോകേണ്ട സൗദി അറേബ്യയില്‍ വലിയ ശമ്പളമുള്ള ജോലിയാണ് പോലും. അല്പം ഇരുണ്ടിട്ടാണ് എങ്കിലും ഉയരം കൊണ്ട് ചിറ്റക്ക് ചേരും. ഒത്ത തടിയും ഉണ്ട്. ക്രീം കളര്‍ ഷര്‍ട്ട് ടക്ക് ഇന്‍ ചെയ്ത്, കടും നീല നിറമുള്ള പാന്റിനൊപ്പം ധരിച്ച അയാള്‍ സുമുഖനായിരുന്നു. വടക്കു പുറത്ത് ചിറ്റയുമായുള്ള മീറ്റ് ദ് കാന്‍ഡിഡേറ്റ് കഴിഞ്ഞ് വരുന്ന അയാളുടെ മുഖഭാവം വൈക്ലബ്യം പ്ലസ് വിപ്രലംഭം.
" എന്താടീ അവന് കുറ്റം.." മുത്തഛനു കോപം അടക്കാനായില്ല.
" ബീയെ വരെ പോയത് വെറുതെയാണെന്ന് വിചാരിക്കണ്ട " ചിറ്റ തിരിച്ചടിച്ചു.
കോളജിലയച്ചതിന് ഇതു തന്നെ കിട്ടണം എന്ന കോപമാകാം, അത് പല്ല് ഞെരിച്ച് തീര്‍ത്തിട്ട് മുത്തഛന്‍ പൂമുഖത്തേക്കു പോയി ദല്ലാളിനെ വീളിക്കുന്നതും ഒക്കെ കേട്ട ഞാനും അവിടെ നിന്ന് മുങ്ങി. ഇങ്ങനെയുള്ള സമയത്ത് ചിറ്റയോട് സൊള്ളിയാല്‍ അടി ഉറപ്പ്, അല്ലെങ്കില്‍ തന്നെ ദിവസവും മുടങ്ങാതെ രണ്ട് തവണ എങ്കിലും ചിറ്റ തല്ല് തരുന്നുണ്ട് എനിക്ക്.
ചെക്കന്റെ കൂടെ വന്ന ആളിനെ മാറ്റി നിര്‍ത്തി ദല്ലാള്‍ പിറുപിറുക്കുന്നതും കൈ ആംഗ്യം കാണിക്കുന്നതും കണ്ട് സംഭവത്തിലുള്ള എന്റെ ഇന്ററസ്റ്റും പോയി.
ബീയേ എന്ന് വച്ചാല് എന്തോ വലിയ ഒന്നു തന്നെ. മുത്തഛനെ പോലും പിന്നോട്ടടിക്കാന്‍ പറ്റിയ ഒന്ന്. രാത്രി വൈകിയും ചില്ല് വിളക്കിലെ മണ്ണെണ്ണ വറ്റുവോളം ചിറ്റ ഇരുന്ന് വായിച്ചിരുന്ന നോട്ട് ബുക്കുകള്‍ ഞാന്‍ കണ്ടിരുന്നു. അവയിലെ കൂട്ടക്ഷരങ്ങളാണ് മുത്തശ്ശിക്കോ മുത്തഛനോ വലിയമ്മാവനോ എനിക്കോ അറിയാത്ത ഇംഗ്ലീഷ് എന്ന സാധനം. ചിറ്റയുടെ മഷിപ്പേനയില്‍ നിന്നാണ് ബുക്കിലേക്ക് ഇംഗ്ഗ്ലീഷ് വരുന്നത്. ആ ഇംഗ്ലീഷ് വായിക്കുമ്പോഴാണ് ബീയെ ഉണ്ടാകുന്നത്. പക്ഷെ ബീയെ വലിയ സംഭവമാണെന്ന് മനസിലായത് ഇന്നാണ്.
എന്നാലും വിമാനത്തില്‍ കയറാനുള്ളൊരു ചാന്‍സല്ലെ ചിറ്റ പുല്ല് പോലെ വേണ്ടെന്ന് വച്ചത് എന്ന ഒരു പരിഭവം എനിക്കുണ്ടായിരുന്നു. കടവില്‍ അലക്കിക്കൊണ്ടിരിക്കുന്ന ചിറ്റയോട് ആ സംശയം ചോദിക്കുകയും ചെയ്തു. 'വേണോ നിനക്കൊരെണ്ണം, ചെക്കന്റെ അന്വേഷണം ചില്ലറയല്ലല്ലോ' എന്ന് ചീറിക്കൊണ്ട് കടവില്‍ നിന്ന് ഒരു ചെടിക്കമ്പ് പിഴുതെടുത്ത് വെള്ളത്തില്‍ നിന്ന് ഒരൊറ്റ കയറി വരവായിരുന്നു ചിറ്റ. കടവിലെ പുല്ലിലൂടെയും ചെളിയിലൂടെയും പിന്നോട്ട് വഴുതി തല്ല് കിട്ടാതെ രക്ഷപെടാന്‍ ഞാന്‍ പെട്ട ഒരു പാട്.
" എനിക്ക് അവനെയൊന്നും വേണ്ട " ഉറക്കം തൂങ്ങുന്നതിനിടയിലാണ് ചിറ്റയുടെ രണ്ടാം പ്രഖ്യാപനം കേട്ട് ഞാന്‍ അല്പം ചെവി വട്ടം പിടിച്ചത്.
" ബീയെക്ക് ബീയെ, ഇട്ട് മൂടാന്‍ സ്വത്ത്, വയലായിട്ട് തന്നെ നിലം ധാരാളം. കാണാന്‍ മെച്ചാന്ന് പറയുന്നു. ഉടപ്പിറന്നതൊന്ന് മാത്രം, എന്താട്യേ നിനക്ക് പോരായ്ക ? "മുത്തഛന്‍ കോപിക്കുന്നതിനു മുന്‍പ് മുത്തശ്ശി ചോദിച്ചു. ചിറ്റ മീണ്ടാതെ തന്റെ മുറിയിലേക്ക് കയറിപ്പോയി.
" ആള്‍ക്ക് ഇപ്പോ ജോലിയില്ലാന്നല്ലേ ഉള്ളൂ " അഛന്‍ ആരോടെന്നില്ലാതെ ചോദിച്ചു. അഛന്റെ പരിചയക്കാരിലാരോ ഒരാളാണ് ഈ ആലോചന പറഞ്ഞിട്ടുള്ളത്.
" ജോലിയില്ലാത്ത ആള്‍ അയാളുടെ അഛന്റെ സൗകര്യം നോക്കിയല്ലേ കാര്യങ്ങള്‍ നോക്കൂ "
ഉള്ളില്‍ നിന്ന് ചിറ്റയുടെ പ്രഖ്യാപനം നമ്പര്‍ മൂന്ന് കേട്ടയുടന്‍ " നീയ്യ് നാളെ വന്നാല്‍ മതി " എന്ന് അമ്മയോട് കോപിച്ച് പറഞ്ഞുകൊണ്ട് അഛന്‍ ടോര്‍ച്ചുമെടുത്ത് എഴുന്നേറ്റതോടെ ഞാന്‍ ഉറങ്ങിപ്പോയതിനാല്‍ പിന്നീട് എന്ത് നടന്നെന്ന് അറിവില്ല.
പിറ്റേന്ന് അതെപ്പറ്റി ചിറ്റയോട് ചോദിക്കാനും ധൈര്യപ്പെട്ടില്ല.
"എടാ നീയ്യ് എന്റെ കൂടെ ഒരു സ്ഥലം വരെ വരണം, അമ്മയോട് പോലും പറയരുത് " ചില മാസങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം ചിറ്റ അമ്മയെ അന്വേഷിച്ച് വീട്ടില്‍ വന്നപ്പോള്‍ രഹസ്യമായി എന്നോട് പറഞ്ഞു. പിറ്റേന്ന് ശനിയാഴ്ചയാണ്, സ്ക്കൂളില്ല. രാവിലെ തന്നെ എത്തിക്കൊള്ളാമെന്ന് ഞന്‍ ഉറപ്പ് കൊടുത്തു.
രാവിലെ ഞാന്‍ ചെല്ലുമ്പോള്‍ ചിറ്റ ഒരുങ്ങി നില്‍ക്കുകയാണ്.
" വാ, പോകാം "
ബ്ലൗസിനു തുണീ നോക്കാന്‍ ടൗണീലേക്ക് പോകുകയാണെന്നും ഞാന്‍ കൂടെയുണ്ടെന്നും ചിറ്റ മുത്തശ്ശിയോട് വിളിച്ചു പറഞ്ഞു.
ഞാന്‍ മുന്നിലും ചിറ്റ പിന്നിലുമായി വയല്‍ വരമ്പിലൂടെ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ യാത്രയൂടെ കാരണം ചിറ്റ എന്നോട് പറഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ ഒരാളും കൂട്ടരും ചിറ്റയെ കാണാന്‍ വന്നിരുന്നു. അല്പം അകലെയുള്ള പട്ടണത്തില്‍ നിന്നാണ്. അയാള്‍ "അറിയിക്കാം" എന്ന് പറഞ്ഞാണ് പോയത്. അയാളുടെ സഹോദരന്റെ ഫോണ്‍ നമ്പര്‍ പോലും മുത്തഛനു കൊടുത്തിട്ടാണു പോയിരിക്കുന്നത്. ഇത്രയും കേട്ടപ്പോള്‍ ഈ ആലോചനയില്‍ ചിറ്റക്ക് വളരെയധികം പ്രതീക്ഷയുണ്ടെന്ന് എനിക്ക് തോന്നി. വന്ന കൂട്ടര്‍ ഇങ്ങോട്ട് ഇതു വരെ ഒന്നും അറിയിച്ചിട്ടില്ല. നമ്മുടെ ഭാഗത്തു നിന്ന് ആരോ ഒരാള്‍ എന്ന നിലയില്‍ ഞാന്‍ ആ ഫോണ്‍ നമ്പറിലേക്ക് വിളിച്ച് അവര്‍ക്ക് താല്പര്യമുണ്ടോ എന്ന് അന്വേഷിക്കണം. നമ്പര്‍ ചിറ്റ കൈക്കലാക്കിയിട്ടുണ്ട്. ഇക്കാര്യം വേറെ ആരോടും പറയാന്‍ ചിറ്റക്ക് ഇഷ്ടമില്ല. ഞാന്‍ സഹായിക്കണം. അതിനാണു ചിറ്റ എന്നെ കൂട്ടിക്കൊണ്ട് പോകുന്നത്.
ഫോണ്‍ വിളിയുടെ കാര്യം കേട്ടപ്പോള്‍ ഞാന്‍ ഭയന്നു.
" ചിറ്റേ, എനിക്ക് പേടിയുണ്ട്. എനിക്ക് ഫോണ്‍ വിളീക്കാനറിയില്ല "
ഞാന്‍ ആദ്യമായിട്ടാണു ഫോണ്‍ വിളിക്കാന്‍ പോകുന്നത്. എങ്ങെനെയാണ് ഫോണ്‍ വിളിക്കുക? ആളുകള്‍ കറക്കിക്കറക്കി ഫോണ്‍ വിളീക്കുന്നതും ഹലോ വെയ്ക്കുന്നതും വലിയ ഗൗരവത്തിലും പൊട്ടിച്ചിരിച്ചും മറ്റും വര്‍ത്തമാനം പറയുന്നതും കണ്ടിട്ടുണ്ടെങ്കിലും ഇതു വരെ ഫോണ്‍ വിളി എന്ന കാര്യം ചെയ്യേണ്ടതായി വന്നിട്ടില്ല. അതോര്‍ത്തപ്പോള്‍ പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ കിട്ടും മുന്‍പുള്ള ഒരു അരക്ഷിതാവസ്ഥ എനിക്കുണ്ടായി.
" അതൊക്കെ ഞാന്‍ കാട്ടിത്തരാം "
ചിറ്റക്ക് കുലുക്കമില്ല. പറഞ്ഞത് പോലെ ചിറ്റയല്ലെ കൂടെ. പിന്നെന്തിനു പേടീ എന്ന് എനിക്ക് തോന്നിത്തുടങ്ങി. അപ്പോള്‍ വേറെ ഒരു സംശയം. എവിടെ നിന്ന് വിളീക്കും ?
" നമ്മള്‍ എവിടെ നിന്ന് വിളിക്കും ? "
" നീ കിടന്ന് പേടിക്കാതെ വാടാ " ചിറ്റക്ക് ദേഷ്യം വന്നു.
ബസ് കയറി ടൗണിലെത്തി. ഉച്ചതിരിഞ്ഞ സമയം. കയറിച്ചെല്ലുന്ന കെട്ടിടത്തിന്റെ ബോര്‍ഡ് ഞാന്‍ വായിച്ചു - പോസ്റ്റോഫീസ്. ഇവിടെ നിന്ന് ഫോണ്‍ വിളിക്കാമോ? വിളിക്കാമായീരിക്കും.
പോസ്റ്റ് മാസ്റ്റര്‍ ഇരിക്കുന്നതിനരികിലുള്ള ജനാലപ്പഴുതിലൂടെ ചിറ്റ അദ്ദേഹത്തോട് കാര്യം പറഞ്ഞു. ദൂരെയുള്ള പട്ടണത്തിലേക്കാണല്ലോ വിളീക്കേണ്ടത്. അപ്പോള്‍ ട്രങ്ക് കാള്‍ ബുക്ക് ചെയ്യണം എന്നെല്ലാം അങ്ങോര്‍ ചിറ്റയോട് പറഞ്ഞു. ചിറ്റ നമ്പറ് കൊടുത്തു.
" കുറച്ച് കഴിഞ്ഞ് പോസ്റ്റ് മാസ്റ്റര്‍ ഫോണ്‍ ശരിയാക്കി തരും. നീ അങ്ങ് സംസാരിച്ചാല്‍ മതി. ആദ്യം ഹലോ പറയണം. "
" അതെനിക്കറിയാം "
"..പിന്നെ അവര്‍ കാണാന്‍ വന്ന കാര്യവും നമ്മുടെ സ്ഥലവും പറയണം. എന്നിട്ട് താല്പര്യമൂണ്ടോ എന്ന് ചോദിക്കണം. അത്രയും മതി "
"ഉവ്വ്" ഞാന്‍ സമ്മതിച്ചു.
പോസ്റ്റ് മാസ്റ്ററുടെ മേശയില്‍ ഇരിക്കുന്ന കറുത്ത ഫോണ്‍ എനിക്ക് കാണാം. എങ്ങനെ തുടങ്ങണം. ആദ്യം ഹലോ. പിന്നെ അയാളുടെ സഹോദരന്റെ പേരു പറഞ്ഞിട്ട് ഈ ആള്‍ ആണോ സംസാരിക്കുന്നത് എന്ന് ചോദിക്കണം... ഞാന്‍ മനസില്‍ ആവര്‍ത്തിച്ച് ഉരുവിട്ട് തയ്യാറെടുപ്പ് തുടങ്ങി. പോസ്റ്റോഫീസ് വരാന്തയില്‍ ചിറ്റയും ഞാനും മാത്രം. വേറെ ആരുമില്ല. ഞാന്‍ ആദ്യമായി വിളിക്കുന്നതില്‍ തെറ്റ് പറ്റിയാലും ആരും കേള്‍ക്കില്ല.
എനിക്ക് സമാധാനമായി. റോഡിലൂടെ പോകുന്ന വാഹനങ്ങളെയും ആളുകളെയും നോക്കി ഞാന്‍ അര മതിലില്‍ ഇരുന്നു. ചിറ്റ അടുത്ത് തൂണ്‍ ചാരി നില്‍പ്പുണ്ട്. ഞാന്‍ ഇടക്കിടെ പോസ്റ്റ് മാസ്റ്ററെയും അദ്ദേഹത്തിന്റെ മേശ മേലുള്ള ഫോണും നോക്കും. അദ്ദേഹം തിരക്കിലാണ്. ഇടക്കിടെ ഞാന്‍ ഫോണ്‍ വിളി ഹോം വര്‍ക്ക് മനസില്‍ ചെയ്യുന്നുണ്ട്.
ഇടക്ക് മറ്റെന്തിലൊക്കെയോ എന്റെ ശ്രദ്ധ പോയിരിക്കണം.
" വാടാ "
ചിറ്റ തൊട്ട് വിളിച്ചപ്പോഴാണു മനോരാജ്യം വിട്ടുണര്‍ന്നത്. ജനാല പഴുതിലൂടെ പോസ്റ്റ് മാസ്റ്റര്‍ ഫോണ്‍ പുറത്തേക്ക് നീട്ടി പിടിച്ചിട്ടുണ്ട്.
" നീ ചെന്ന് സംസാരിക്ക് "
എനിക്ക് ഒരു വിറയല്‍ വന്നു. അയ്യോ, ഫോണ്‍ വിളിക്കാറായി. പറയേണ്ടതെല്ലാം ഒരു വിധത്തില്‍ ഓര്‍ത്ത് എടുത്തു.
"സംസാരിച്ചു കൊള്ളൂ " എന്ന് പറഞ്ഞിട്ട് പോസ്റ്റ് മാസ്റ്റര്‍ എന്റെ കയ്യില്‍ ഫോണ്‍ തന്നപ്പോള്‍ എനിക്കൊരു ഉള്‍ക്കിടിലമുണ്ടായി. ഫോണ്‍ കയ്യില്‍ പിടിച്ചിട്ട് ഞാന്‍ ചുറ്റും നോക്കി വരാന്തയില്‍ നല്ല തിരക്ക്. ഞങ്ങള്‍ വന്നപ്പോള്‍ ആരുമുണ്ടായിരുന്നില്ല. ഞാന്‍ തെറ്റ് വരുത്തിയാല്‍ എത്ര പേര്‍ കേള്‍ക്കും? നാണക്കേടാവുമോ? ചിറ്റ ദൂരെ നിന്ന് ആംഗ്യം കാണിക്കുന്നു.
" ഹലോ " നല്ല ഭാരമുള്ള റിസീവര്‍ ചെവിയിലേക്ക് ചേര്‍ത്ത് ഒരു വിധത്തില്‍ ഞാന്‍ തുടക്കമിട്ടു. ഫോണിന്റെ ഒരു തരം പഴകിയ ഗന്ധം. അപ്പുറത്തു നിന്ന് ഒന്നും കേള്‍ക്കുന്നില്ല. ഞാന്‍ രണ്ട് മൂന്ന് ഹലോ പറഞ്ഞു.
" ഉറക്കെ സംസാരിച്ചോളൂ " ഇടക്ക് പോസ്റ്റ് മാസ്റ്റര്‍ എന്നെ തിരിഞ്ഞ് നോക്കി നിര്‍ദ്ദേശിച്ചു.
അങ്ങനെ ഞാന്‍ അല്പം ഉറക്കെ ഹലോ പറഞ്ഞപ്പോള്‍ മറു വശത്തു നിന്ന പതിഞ്ഞ ഒരു ഹലോ കേട്ടു. എന്റെ ഹലോയുടെ ശബ്ദം കേട്ടായിരിക്കണം അടുത്ത ജനാലപ്പഴുതിലൂടെ സ്റ്റാമ്പ് വാങ്ങിക്കൊണ്ടിരുന്ന ഒരു മൂപ്പീന്ന് തിരിഞ്ഞു നോക്കി.
"ഹലോ ആരാണ് സംസാരിക്കുന്നത്?" മറു വശത്തു നിന്ന് ചോദ്യം കേള്‍ക്കാം. ഇനി നോക്കിയിട്ട് കാര്യമില്ല. എവിടെ നിന്നോ എനിക്ക് അല്പം ധൈര്യം വീണു കിട്ടി. നേരത്തെ മന്‍സില്‍ ഉരുവിട്ട് പരിശീലിച്ചതു പോലെ കഴിവതും തെറ്റ് വരുത്താതിരിക്കാന്‍ ശ്രദ്ധിച്ചു കൊണ്ട് ഞാന്‍ വിവരം അന്വേഷിച്ചു. മറു ഭാഗത്തു നിന്ന് ഒരു നിമിഷം നിശബ്ദതയും പിന്നീട് " സോറി, ഞങ്ങള്‍ വേറെ ഒന്ന് തീരുമാനിച്ചു " എന്ന് മറുപടിയും കേട്ടപ്പോള്‍ ഞാന്‍ നില്‍ക്കുന്ന തറ താഴ്ന്ന പോകുന്നതായെനിക്ക് തോന്നി. എങ്ങനെ സംസാരം അവസാനിപ്പിച്ചുവെന്ന് അറിയില്ല.
റിസീവര്‍ പോസ്റ്റ് മാസ്റ്റര്‍ക്ക് മടക്കിക്കൊടുത്തു. ഒന്ന് തലയുയര്‍ത്തിയപ്പോള്‍ വരാന്തയിലുള്ള പലരും എന്നെത്തെന്നെ നോക്കുന്നു. ഉച്ചത്തിലാണു സംസാരിച്ചതെന്ന് എനിക്ക് മനസിലായി. ചിറ്റ മുന്‍പോട്ട് വന്ന് പോസ്റ്റ് മാസ്റ്റര്‍ക്ക് പണം കൊടുത്തു. ചിറ്റയുടെ മുഖത്ത് നോക്കാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല.
" വാ " കുട നിവര്‍ത്തികൊണ്ട് ചിറ്റ എന്നെ വിളിച്ചു. മഴച്ചാറ്റലിലൂടെ ഞങ്ങള്‍ ബസ് സ്റ്റോപ്പിലേക്ക് നടന്നു. തിരികെ വയല്‍ വരമ്പിലൂടെ നടക്കുമ്പോള്‍ ഞാന്‍ ഇടറിയ ശബ്ദത്തില്‍ പ്റഞ്ഞു:
" തീരെ കേള്‍ക്കാമായിരുന്നില്ല. അതാണ് ഞാന്‍ ഉറക്കെ സംസാരിച്ചത് "
" അത് സാരമില്ല. പോസ്റ്റോഫീസില്‍ നമ്മളെ അറിയാവുന്നവരാരും ഉണ്ടായിരുന്നില്ലല്ലോ "
" ചിറ്റേ.."
" ഉം..? "
" അവര്‍.. വേറെ..."
" നിന്റെ അമ്മയോട് പോലും നമ്മള്‍ പോയി ഫോണ്‍ വിളിച്ച കാര്യം നീ മിണ്ടിപ്പോകരുത് "
ചിറ്റ എന്നെ താക്കീത് ചെയ്തു. ഞാന്‍ അത് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. എപ്പോഴും തല്ലിയിരുന്നതിനാല്‍ പ്രഖ്യാപിത ശത്രുവായി കരുതിയിരുന്ന ചിറ്റയെ ഓര്‍ത്ത് ഞാന്‍ ആദ്യമായി സങ്കടപ്പെട്ടു. ഒരു അഞ്ചാം ക്ലാസുകാരന് അതേ കഴിയുമായിരുന്നുള്ളൂ.
കൗമാരത്തിലേക്ക് കടന്നപ്പോള്‍ ഞാന്‍ പലവട്ടം ആലോചിച്ചിട്ടുണ്ട്, ചിറ്റ ആരെയെങ്കിലും പ്രണയിച്ചിരുന്നുവോഎന്ന്.
"അന്ന് നമ്മുടെ നെഞ്ചാകെ അനുരാഗ കരിക്കിന്‍ വെള്ളം.." എന്ന വരികളുള്ള ചലച്ചിത്ര ഗാനം റെക്കോഡ് ചെയ്തു ചിറ്റ സൂക്ഷിച്ചിരുന്നുവെന്നതാണ് എന്നെ അങ്ങനെ ചിന്തിപ്പിച്ചത്. എന്നാല്‍ ആരെപ്പറ്റിയും തമാശയാക്കിയല്ലാതെ ചിറ്റ സംസാരിച്ച് കേട്ടിരുന്നില്ല. നാട്ടില്‍ തന്നെയുള്ള സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനും സുന്ദരനുമായ ഒരു ചേട്ടനെപ്പറ്റി, "എടാ അവനൊക്കെ ഞങ്ങള്‍ കോളജില്‍ പോകുന്ന കാലത്ത് നമ്മളെ ഒരു നോട്ടമുണ്ടായിരുന്നു " എന്ന് പിന്നീട് ചിറ്റയും ഞാനും സുഹൃത്തുക്കളെപ്പോലെയായപ്പോള്‍ എന്നോട് തമാശ പറയുകയുമുണ്ടായിട്ടുണ്ട്.
മാത്രമല്ല ഉരുളക്കുപ്പേരിയെന്ന തരത്തിലുള്ള മറുപടികളും വേണ്ടി വന്നാല്‍ ഒരു തല്ലു കൊടുക്കാനും മടിയില്ലാത്ത പെരുമാറ്റ രീതിയും ചിറ്റ ഒരു പക്ഷെ ആരെയെങ്കിലും പ്രണിയിച്ചിരിക്കാമെന്ന വിചാരത്തില്‍ നിന്ന് എന്നെ പിന്‍ തിരിപ്പിച്ചു.
മൂന്നു നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിറ്റയെപ്പറ്റി സംസാരിക്കുന്നതിനിടയില്‍ അമ്മ ഒരു കാര്യം യാദൃഛികമെന്നോണം സൂചിപ്പിച്ചു.
" എടാ, അവള്‍ക്ക് വളരെ താല്പര്യമുള്ള ഒരു ആലോചന ഒരിക്കല്‍ ഉണ്ടായിട്ടുണ്ട് "
എന്റെ ആദ്യത്തെ ഫോണ്‍ വിളി ഒരു നടുക്കമായി എന്നിലേക്കോടിയെത്തി. അത് ദൂരെയുള്ള ഒരു പട്ടണത്തില്‍ നിന്നായിരുന്നുവോ എന്ന് ചോദിച്ചപ്പോള്‍ ആലോചന വന്നത് വളരെ അടുത്തുനിന്നായിരുന്നുവെന്നാണ് അമ്മ മറുപടി പറഞ്ഞത്. എന്റെ രണ്ടാമത്തെ ഐഡിയയുമായി ബാങ്കിലോ മറ്റോ ജോലി ചെയ്യുന്ന ആരോ അല്ലെ ആള്‍ എന്ന് ഞാന്‍ സംശയം പറഞ്ഞപ്പോള്‍ അമ്മ പൊട്ടിച്ചിരിച്ചു.
" ബാങ്ക് ജോലിക്കാരനോ? അതിന് ആലോചനയുമായെത്തിയ വീട്ടുകാര്‍ ഇന്ന് ഈ നാട്ടില്‍ പോലുമില്ല. എപ്പോഴേ ഇവിടെ നിന്ന് സ്ഥലം വിറ്റ് പോയിരിക്കുന്നു. അവളെ പോലെ തന്നെ വിദ്യാഭ്യാസമുള്ള പയ്യനായിരുന്നു. അവള്‍ക്കും താല്പര്യമായിരുന്നു. പയ്യന് ജോലി കിട്ടുന്നതു വരെ കാത്തിരിക്കണമെന്നേ പയ്യന്റെ വീട്ടുകാര്‍ പറഞ്ഞുള്ളൂ. പയ്യന്‍ ഒന്നു രണ്ട് തവണ വീട്ടില്‍ വന്നിട്ടുണ്ട്. കല്യാണമാകുന്നത് വരെ തമ്മില്‍ കാണേണ്ട എന്ന് പറഞ്ഞ് അവള്‍ തന്നെയാണു മടക്കിയയച്ചത്. "
" എന്നിട്ട്..?"
" എങ്ങെനെയെന്ന് ഞങ്ങള്‍ക്ക് ആര്‍ക്കുമറിയില്ല. ആ ആലോചന നടന്നില്ല. താമസിയാതെ അവര്‍ സ്ഥലം വിറ്റ് നാട് വീട്ട് പോകുകയും ചെയ്തു "
" അയാള്‍ വേറെ കല്യാണം കഴിച്ചോ ?"
" ആ വീട്ടുകാര്‍ ഇന്ന് എവീടെയാണെന്നു പോലും അറിയില്ല. ആ ആലോചന വന്ന് താമസിയാതെ തന്നെ നാട് വിട്ട് പോകുകയായിരുന്നു. എന്ന് വച്ച് അവര്‍ തമ്മില്‍ പ്രേമവും മണ്ണാങ്കട്ടയും ഒന്നുമായിരുന്നില്ല. എല്ലാവരും ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ഒന്ന്... അത്രമാത്രം "
മുത്തഛനോട് പണം ചോദിക്കാന്‍ അഭിമാനം സമ്മതിക്കാതെ തുന്നല്‍ കടയുള്ള കൂട്ടുകാരിക്കുവേണ്ടി എംബ്രോയ്ഡറി ഡിസൈന്‍ വരച്ച് ഉണ്ടാക്കുന്ന പണം കൊണ്ട് റീഡേഴ്സ് ഡൈജസ്റ്റ് സബ്സ്ക്രിപ്ഷന്‍ അടച്ച് അത് വായിച്ച് മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ചിറ്റ; സഹകരണ ബാങ്കില്‍ ജോലിക്ക് കോഴ ചോദിച്ച മുത്തഛന്റെ തന്നെ സുഹൃത്തിന്റെ മേശപ്പുറത്തു നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വാരിയെടുത്ത് ഇറങ്ങി നടന്ന ചിറ്റ; കേരളം മുഴുവന്‍ സഞ്ചരിച്ച് മത്സരപ്പരീക്ഷകള്‍ എഴുതിയ ചിറ്റ; ഒടുവില്‍ ബാങ്കുകള്‍ ഉള്‍പ്പെടെ ഏഴെട്ട് തസ്തികകളീലേക്കുള്ള ക്ഷണക്കത്തുകളില്‍ നിന്ന് ഇഷ്ടപ്പെട്ടത് തിരഞ്ഞെടുത്ത് ബാക്കിയുള്ളവ കീറി തുണ്ടുകളാക്കി പുഴയിലൊഴുക്കിയ ചിറ്റ...
ഒരു മണ്ണാങ്കട്ടയും ഇല്ലായിരുന്നുവെന്ന് ഞാന്‍ സ്വയം പറയാന്‍ ശ്രമിച്ചു.

Subscribe to:
Posts (Atom)